മണ്ണാര്‍ക്കാട്:നഗരത്തിലെ സുപ്രധാന റോഡായ നടമാളിക റോഡ് ന ന്നാക്കാന്‍ വീണ്ടും ടെണ്ടര്‍ നടപടികളിലേക്ക് കടന്ന് നഗരസഭ. റോ ഡ് നവീകരണത്തിന് കഴിഞ്ഞ തവണ ക്ഷണിച്ച ടെണ്ടര്‍ ആരും ഏ റ്റെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് റീടെണ്ടര്‍ ചെയ്യേണ്ട നിലയിലേ ക്ക് നഗരസഭയെത്തിയത്.റോഡ് പ്രവൃത്തിക്ക് ഫണ്ട് ലഭ്യമായ ശേ ഷം ഇതിനകം പല തവണടെണ്ടര്‍ നടന്നു കഴിഞ്ഞു.പുതിയ ടെണ്ടര്‍ ഈ മാസം തന്നെ ഉറപ്പിച്ച് ജനുവരിയില്‍ കരാര്‍ വെച്ച് അംഗീകാരം നല്‍കി ഫെബ്രുവരിയോടെ പണി പൂര്‍ത്തീകരിക്കാനുള്ള നീക്കത്തി ലാണ് നഗരസഭ.
വര്‍ഷങ്ങളോളമായി തകര്‍ന്നു കിടക്കുന്ന നടമാളിക റോഡ് നവീക രിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനെതിരെ കനത്ത പ്രതി ഷേധമാണ് നിലനില്‍ക്കുന്നത്.റോഡ്ഗ താഗതയോഗ്യമാക്കണമെന്നാ വശ്യപ്പെട്ട് ഇതിനകം നിരവധി സമരങ്ങള്‍ അരങ്ങേറി കഴിഞ്ഞു. റോഡ് നവീകരിക്കുന്നതിന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പ്രളയ ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ അനുവദിച്ചിരുന്നു.നഗരസഭ രണ്ട് തവണകളായി 8,85000 രൂപയും നീക്കി വെച്ചെങ്കിലും ടെണ്ടര്‍ നടപ ടികള്‍ നീണ്ട് പോയതാണ് നവീകരണം വൈകാനിടയാക്കിയത്. പ്രവൃത്തിയുടെ തുകയില്‍ സിംഹഭാഗവും പ്രളയഫണ്ടായതിനാല്‍ ഇത് ലഭ്യമാകാന്‍ കാലതാമസം വരുമോയെന്ന ആശങ്കയുള്‍പ്പടെ യുള്ള സാങ്കേതിക പ്രശ്‌നങ്ങളായിരിക്കാം ടെണ്ടര്‍ ഏറ്റെടുക്കാ തിരിക്കുന്നതിനുള്ള കാരണമെന്നാണ് അനുമാനം.അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം നിലവില്‍ ചെയ്ത ടെണ്ടര്‍ പദ്ധതി കളെല്ലാം റിവൈസ് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം വന്നിരുന്നു. ഇതേ തുടര്‍ന്നാണ് നേരത്തെയുള്ള ടെണ്ടര്‍ റദ്ദ് ചെയ്ത് പുതുക്കിയ നി രക്കനുസരിച്ച് ടെണ്ടര്‍ ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച കാലാവധി അവ സാനിച്ച ടെണ്ടര്‍ ഏറ്റെടുക്കാനും ആരുമുണ്ടായില്ല.ഇതോടെ വീണ്ടും റോഡ് നവീകരണ പ്രവൃത്തിക്കായി ടെണ്ടര്‍ ക്ഷണിച്ചിരിക്കുക യാണ് നഗരസഭ.
നടമാളിക റോഡിലെ ഒരു കിലോമീറ്ററും കൂടെ കലാവതി റോഡില്‍ 300 മീറ്റര്‍ ദൂരവുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേ ശീയപാതയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു സമീപത്ത് നിന്നും ആരംഭിച്ച് വടക്കുംമണ്ണം റോഡില്‍ വില്ലേജ് ഓഫീസ് വരയു ള്ള ഒരു കിലോമീറ്റര്‍ ദൂരം വര്‍ഷങ്ങളായി ഉപരിതലം പൂര്‍ണമായി തകര്‍ന്ന് കിടക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര കഠിനമാണ്. ദേ ശീയപാതയില്‍ ഗതാഗതകുരുക്കുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ക്ക് അട്ടപ്പാടി റോഡിലേക്കും മിനി ബൈപ്പാസിലേക്കും താലൂക്ക് ആ ശുപത്രിയിലേക്കും എത്തിച്ചേരാന്‍ ആശ്രയിക്കാവുന്ന റോഡാണി ത്.നഗരത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ ഗതാഗത പരി ഷ്‌കാരം നടമാളിക റോഡ് നവീകരിക്കാതെ പൂര്‍ണമായേക്കി ല്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.