മണ്ണാര്‍ക്കാട്: ചങ്ങലീരി പള്ളിപ്പടിയില്‍ എസ്ടിയു സിഐടിയു തൊ ഴിലാളികള്‍ തമ്മില്‍ തര്‍ക്കം.സിഐടിയു തൊഴിലാളികളും കയറ്റി റക്ക് ജോലിക്കെത്തിയതാണ് തര്‍ക്കത്തിനിടയാക്കിയത്.ബുധനാഴ്ച രാവിലെയോടെയായിരുന്ന സംഭവം.എസ്ടിയുവില്‍ നിന്നും സിഐ ടിയുവിലേക്ക് മാറിയ രണ്ട് പേരുള്‍പ്പടെ എട്ടുപേരാണ് ലേബര്‍ ഓഫീ സര്‍ നല്‍കിയ തൊഴില്‍കാര്‍ഡുമായി ഇന്ന് ജോലിക്കെത്തിയത്. ഇവ രെ എസ്ടിയു തൊഴിലാളികള്‍ തടയുകയായിരുന്നു.ഇതോടെ ഇരുവി ഭാഗങ്ങള്‍ തമ്മില്‍ സ്ഥലത്ത് വാക്കേറ്റമുണ്ടായി.വിവരമറിഞ്ഞ സ്ഥല ത്തെത്തിയ മണ്ണാര്‍ക്കാട് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുക യായിരുന്നു.ഇരുവിഭാഗത്തേയും ചര്‍ച്ചയ്ക്കായി പൊലീസ് സ്റ്റേഷ നിലേക്ക് വിളിപ്പിച്ചതോടൊപ്പം സ്ഥലത്ത് പൊലീസ് കാവലുമേ ര്‍പ്പെടുത്തി.നിയമാനുസൃതമായ കാര്‍ഡുള്ളവര്‍ക്ക് തൊഴിലെടുക്കാ ന്‍ അനുവദിക്കണമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ മാത്തച്ച ന്‍ ആവശ്യപ്പെട്ടു.എന്നാല്‍ പുതുതായി കാര്‍ഡ് അനുവദിച്ചത് നിയമാ നുസൃതമല്ലെന്നും പഴയകാര്‍ഡുള്ളവര്‍ തൊഴിലെടുക്കുന്നതിന് എതി രല്ലെന്നും മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറര്‍ ഹുസൈ ന്‍ കോളശ്ശേരി പറഞ്ഞു.1985 മുതല്‍ പള്ളിപ്പടി പ്രദേശത്ത് എസ്ടിയു വാണ് കയറ്റിറക്ക് ജോലികള്‍ നടത്തുന്നത്.