പാലക്കാട് : സ്ത്രീധനം, സ്ത്രീ പീഡനം എന്നിവയ്‌ക്കെതിരെ കുടും ബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പ്ര ചരണത്തിന് ജില്ലയില്‍ തുടക്കമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കെ. ശാന്തകുമാരി എം.എല്‍.എ കാ മ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

സ്ത്രീധനം നല്‍കില്ലെന്നും വാങ്ങില്ലെന്നുമുള്ള തീരുമാനം ഓരോ സ്ത്രീയും കര്‍ശനമായി നടപ്പാക്കണമെന്ന് കെ. ശാന്തകുമാരി എം. എല്‍.എ പറഞ്ഞു. സ്ത്രീധനം നല്‍കില്ലെന്ന് പെണ്‍കുട്ടികളും അവ രുടെ അമ്മമാരും തീരുമാനം എടുക്കണം. വിവാഹത്തിനു സ്ത്രീധ നം വാങ്ങില്ലെന്ന തീരുമാനം, ആണ്‍മക്കളുള്ള മുഴുവന്‍ അമ്മമാരും ഉറപ്പാക്കണം. ലിംഗഭേദമില്ലാത്ത കുടുംബ അന്തരീക്ഷം പരുവപ്പെ ടുത്താന്‍ ഓരോ സ്ത്രീയും ബോധപൂര്‍വം ശ്രമിക്കണമെന്നും എം. എല്‍.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. പ്ര ശസ്ത സാഹിത്യകാരി എം.ബി മിനി മുഖ്യാതിഥിയായി. സ്ത്രീകളു ടെ പ്രശ്നങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും പിന്നോട്ട് നയിക്കുന്ന പൊതുബോധ നിര്‍മിതി തകര്‍ക്കാന്‍ സ്ത്രീകള്‍ തയാറാവണമെന്നും എം. ബി മിനി പറഞ്ഞു.

കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി. സെയ്തലവി, എ.ഡി.എം.സി. എസ് സവ്യ, കുടുംബശ്രീ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീപക്ഷ നവകേരളം കെട്ടിപ്പടുക്കാ ന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചൊല്ലി

ഉദ്ഘാടനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തില്‍ നടന്ന ബൈക്ക് റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷാബിറ ടീച്ചര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി, എ.ഡി.എം.സി സവ്യ എസ് എന്നിവര്‍ പങ്കെടുത്തു. ഗവ. മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ബൈക്ക് റാലി സിവില്‍ സ്റ്റേഷനില്‍ സമാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!