മണ്ണാര്‍ക്കാട്: ക്രിസ്തുമസിന്റെ സന്തോഷവുമായി മണ്ണാര്‍ക്കാട് അര്‍ ബണ്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ് ജനറല്‍ മാനേജരും ജീവനക്കാരും പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫെറോന ദേവാലയത്തില്‍ സന്ദര്‍ശനം നടത്തിയത് ശ്രദ്ധേയമായി.ജനറല്‍ മാനേജര്‍ അജിത് പികെയും ജീവ നക്കാരുമാണ് ദേവാലയത്തിലെത്തിയത്.ഇടവക വികാരി ഫാ.ജോ ര്‍ജ് തുരുത്തിപ്പള്ളിലിന് സമ്മാനങ്ങളും കൈമാറി.

സാമ്പത്തികമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പേറുന്നവര്‍ക്ക് താങ്ങായി വര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ എ ല്ലാ സംരഭങ്ങള്‍ക്കും ആശംസകളര്‍പ്പിക്കുന്നതോടൊപ്പം സമൂഹ ത്തിന്റെ പ്രോത്സാഹനമുണ്ടാകണമെന്നും ഫാ.ജോര്‍ജ് തുരുത്തിപ്പ ള്ളില്‍ പറഞ്ഞു.യുജിഎസ് ഗ്രൂപ്പിന്റെ ക്രിസ്തുമസ് ആഘോഷ ങ്ങളു ടെ ഭാഗമായാണ് ദേവാലയത്തില്‍ സന്ദര്‍ശനം നടത്തിയതെന്ന് ജനറല്‍ മാനേജര്‍ അജിത് പികെ പറഞ്ഞു.

സുതാര്യവും ലളിതവുമായ പണമിടപാടുകളില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ അര്‍ബണ്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ് ആന്‍ഡ് അര്‍ബണ്‍ ഗ്രാമീ ണ്‍ സൊസൈറ്റി വൈവിധ്യമാര്‍ന്ന പാക്കേജുകളാണ് കാഴ്ചവെക്കുന്ന ത്.കച്ചവടക്കാര്‍ക്കും സ്വയംതൊഴില്‍ സംരഭകര്‍ക്കും സ്ത്രീ കൂട്ടായ്മ സംരഭകര്‍ക്കും പ്രവര്‍ത്തനമേഖലില്‍ സാമ്പത്തിക ഉന്നമനം കൈ വരിക്കുന്നതിനായുള്ള സഹായത്തിനായി ഗോള്‍ഡ് ലോണ്‍ ലഭ്യമാ ണ്.ഗ്രാമിന് 5000 രൂപ വരയൊണ് ഈ പദ്ധതിയില്‍ വായ്പ അനുവദി ക്കുന്നത്.ഒരു വ്യക്തിക്ക് രണ്ട് ലക്ഷം രൂപ വരെ വായ്പയും ലഭിക്കും.

വനിതാ കൂട്ടായ്മകള്‍ക്ക് ആഴ്ച തവണ വ്യവസ്ഥയില്‍ തിരിച്ചട യ്ക്കാ വുന്ന വായ്പ സബ്‌സിഡിയോടു കൂടി ന്യൂ അര്‍ബന്‍ ഗ്രാമീണ്‍ കൗണ്‍ സില്‍ നിന്നും അനുവദിക്കുന്നു.മഹിളാ ജ്യോതി മൈക്രോ ഫിനാന്‍ സ് സ്‌കീമില്‍ വായ്പ ആവശ്യമുള്ള വനിതാ കൂട്ടായ്മ പ്രതിനിധികള്‍ സ്ഥാപനവുമായി നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടാവുന്നതാ ണ്.

റിക്കറിംഗ് ഡെപ്പോസിറ്റ്,സേവിംഗ്‌സ് ഡെപ്പോസിറ്റ്,പേഴ്‌സണല്‍ ലോണ്‍,ഡബ്ലിംഗ് സ്‌കീം,ഫിക്‌സഡ് ഡെപ്പോസിറ്റ്,ഗോള്‍ഡ് ലോണ്‍, ബിസിനസ് ലോണ്‍,പ്രോപ്പര്‍ട്ടി ലോണ്‍ തുടങ്ങിയ സേവനങ്ങളും അ ര്‍ബണ്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ് ആന്‍ഡ് അര്‍ബണ്‍ ഗ്രാമീണ്‍ സൊ സൈറ്റിയില്‍ ലഭ്യമാണ്.ആശുപത്രിപ്പടിയില്‍ ഇശല്‍ ടവര്‍ ഒന്നാം നി ലയിലാണ് സാധാരണക്കാരനും സഹായകമാകുന്ന ഈ ധനകാര്യ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്.ഫോണ്‍: Ph: 04924 293 335, 9048783335.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!