മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് നേതൃത്വത്തെ വെട്ടിലാക്കി ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സികെ ഉമ്മുസല്‍മയുടെ നോട്ടീസ്. തന്റെ പേരില്‍ രാജിക്കത്ത് വരാന്‍ സാധ്യതയുണ്ടെന്നും അത് തന്റെ അറിവോടെയല്ലെന്നും കാണിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.നോട്ടറി സാക്ഷ്യപ്പെടുത്തിയ നോട്ടീസ് രജിസ്‌റ്റേര്‍ഡായാണ് അയച്ചത്.ഇത് കഴിഞ്ഞ ദിവസം കൈ പ്പറ്റിയതായി സെക്രട്ടറി അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യുഡി എഫ് അംഗങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് രംഗത്ത് വന്നിരുന്നു. അവിശ്വാ സവും കൊണ്ട് വന്നിരുന്നു.ഇതിന് മുന്ന് നടന്ന സമവായ ചര്‍ച്ചക്കൊ ടുവില്‍ ലീഗ് സംസ്ഥാന നേതൃത്വം ഇടപടുകയും ഡിസംബര്‍ 20ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കുമെന്ന് അറിയിച്ചിരു ന്നു.നേതൃത്വത്തിന് രാജിക്കത്ത് ലഭിച്ചുവെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നവംബര്‍ 20ന് അവിശ്വാസ പ്രമേയത്തിന്‍ മേല്‍ നടന്ന ചര്‍ച്ചയില്‍ നിന്നും യുഡിഎഫ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും ചെ യ്തിരുന്നു.
രാജിക്കത്ത് താന്‍ ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നും പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്റെ പേരില്‍ താന്‍ ഒപ്പി ട്ടതെന്ന നിലയ്ക്ക് ആരെങ്കിലും രാജിക്കത്ത് സമര്‍പ്പിച്ചാല്‍ അത് വ്യാജമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.ഇതോടെ സംസ്ഥാന നേതൃത്വം അവകാശപ്പെ ടുന്ന പ്രസിഡന്റിന്റെ രാജി അനിശ്ചിതത്വത്തിലായി. പ്രസിഡ ന്റിനെതിരെ നവംബറില്‍ കൊണ്ട് വന്ന അവിശ്വാസം തള്ളിയ നിലയ്ക്ക് ഇനി അവിശ്വാസം കൊണ്ട് വരണമെങ്കില്‍ ആറ് മാസ മെങ്കിലും കഴിയണം.