എറണാകുളം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണു എറണാ കുളത്തു നിന്നു ഡൽഹിക്കുള്ള പ്രതിദിന ട്രെയിനായ മംഗളയ്ക്കു പുതിയ കോച്ചുകൾ ലഭിച്ചത്. കന്നി യാത്രയ്ക്കു മംഗളം നേരാൻ ഹൈബി ഈഡൻ എംപിയും സ്റ്റേഷനിലെത്തി. ഏരിയ മാനേജർ നിതിൻ നോർബർട്ട്, അസിസ്റ്റന്റ് ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയർ എം.കെ.സുബ്രഹ്മണ്യൻ എന്നിവരും ഒപ്പമുണ്ടായിരു ന്നു.

മംഗള എക്സ്പ്രസിലെ പഴകിയ തുരുമ്പിച്ച കോച്ചുകൾ മാറ്റി പുതി യതു നൽകണമെന്നയാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണു പരിഹാരമുണ്ടായിരിക്കുന്നത്. എറണാകുളത്തു നിന്നു പുറപ്പെടുന്ന ദീർഘദൂര ട്രെയിനുകൾക്കു പുതിയ കോച്ചുകൾ അനുവദിക്കണമെ ന്ന് ആവശ്യപ്പെട്ടു ഒട്ടേറെ നിവേദനങ്ങൾ നൽകിയിരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസുമായി നടത്തിയ കൂടി ക്കാഴ്ചയിലും ഈ വിഷയം ഉന്നയിച്ചിരുന്നു. റെയിൽവേ ഉറപ്പു പാലിച്ച തിൽ സന്തോഷമുണ്ടെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.

ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്നഎൽഎച്ച്ബി കോച്ചുക ൾ വേഗം കൂടിയവുംസുരക്ഷിതവുമാണ്.അപകടമുണ്ടായാൽ കോ ച്ചുകൾപരസ്പരം ഇടിച്ചു കയറാത്തവയാണിവ.സ്റ്റെയിൻലസ് സ്റ്റീൽ നിർമിതകോച്ചുകളാണിവ. കോച്ചുകളിൽ സിസിടിവിക്യാമറ, വാട്ടർ ഫിൽട്ടർ, ബയോ വാക്വംടോയ്‌ലറ്റുകൾ, ടോയലറ്റ് ഒക്യുപ ൻസി ലൈറ്റുകൾ, സ്മോക്ക് ഡിറ്റക്ടർ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

മംഗളയുടെ 3 സെറ്റ് കോച്ചുകളാണു ആദ്യ ഘട്ടത്തിൽ എൽഎച്ച്ബി യാകുന്നത്. 3 റേക്കുകൾ കൂടി വൈകാതെ എൽഎച്ച്ബിയാക്കും. രണ്ടരക്കോടി രൂപയാണു ഒരു കോച്ചിന്റെ വില.എറണാകുളം–പട്ന ട്രെയിനിനു ജനുവരിയിൽഎൽഎച്ച്ബി കോച്ചുകൾ അനുവദിക്കു മെന്നു ഏരിയ മാനേജർ നിതിൻ നോർബർട്ട് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!