അലനല്ലൂര്‍: ടൗണില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് ടൗണില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പഞ്ചാ യത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പ് അലനല്ലൂര്‍ ഗവ.ആശുപ ത്രി, മൃഗാശുപത്രി, സ്വകാര്യ ക്ലിനിക്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങ ളിലേക്ക് എത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് ഏറെ ഭീഷണിയായി മാറിയതിനാല്‍ സ്ത്രീകള്‍ ഭയത്തോടെയാണ് ഇതു വഴി സഞ്ചരിക്കുന്നത്.സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഭയമില്ലാതെ ഇതുവഴി സഞ്ചരിക്കുവാന്‍ ഷാപ്പ് ഈ ഭാഗത്തുനിന്നും ഉടന്‍ മാറ്റണ മെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃ ത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.യോഗം യൂത്ത് കോണ്‍ ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അസീസ് കാര ഉദ്ഘാ ടനം ചെയ്തു.അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി അധ്യക്ഷനായി. നിയോജക മണ്ഡലം ഭാരവാഹികളായ നസീര്‍ ബാ ബു പി, സിറാജ് ആലായന്‍, അന്‍വര്‍ കണ്ണംകുണ്ട്, മണ്ഡലം ഭാരവാ ഹികളായ മുജീബ് സി ടി, അനൂപ് കെ, ഷുഹൈബ് ഇ, വിമല്‍ ദാസ്, അഫ്സല്‍ ഖാലിദ്, നിസാര്‍ ടി, അയ്യൂബ് പി, സിദ്ധീഖ് എന്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.