തിരുവനന്തപുരം: കേരള ബാങ്കിന്റെ പ്രഥമ വാര്‍ഷിക പൊതു യോഗം ഓണ്‍ലൈനായി നടന്നു. പ്രസിഡന്റ് ഗോപി കോട്ടമുറി ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 13 ജില്ലാ കേന്ദ്ര ങ്ങളില്‍നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു. ബാങ്കില്‍ കാലോചിത മായ മാറ്റം വരണമെന്ന ലക്ഷ്യത്തോടെ സമഗ്ര ഐടി സംയോജന പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ടെന്നും ഇതില്‍ ബാങ്കിന്റെ ശാഖ കള്‍ക്കു പുറമേ പ്രാഥമിക സഹകരണ ബാങ്കുകളെയും 51 അര്‍ബന്‍ സഹകരണ ബാങ്കുകളയും സംയോജിപ്പിക്കുന്ന നടപടികള്‍ അതി വേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2019 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെയും 2020 ഏപ്രില്‍ ഒ ന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുമുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും ഓ ഡിറ്റ് റിപ്പോര്‍ട്ടുകളും 2021-22, 2022-23 വര്‍ഷത്തെ ബഡ്ജറ്റും യോഗം ഐകകണ്‌ഠ്യേന പാസാക്കി. മലപ്പുറം ജില്ലാ സഹകരണ ബാങ്കും വൈകാതെ കേരള ബാങ്കിന്റെ ഭാഗമാകുമെന്നു പ്രതീക്ഷിക്കുന്ന തായി പ്രസിഡന്റ് പറഞ്ഞു.രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടേ യും 11 സേനാ ഉദ്യോഗസ്ഥരുടേയും വേര്‍പാടിലും പൊതുയോഗ കാലയളവില്‍ സംസ്ഥാനത്തു മരണമടഞ്ഞ സഹകാരികളുടേയും സഹകരണ ജീവനക്കാരുടേയും വിയോഗത്തിലും യോഗം അനു ശോചനം രേഖപ്പെടുത്തി.
ബാങ്ക്, ബാങ്കര്‍, ബാങ്കിങ് തുടങ്ങിയ പദാവലികളും പ്രവര്‍ത്തനങ്ങ ളും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു പാടില്ലെന്ന നിര്‍ദേശ ത്തിനെതിരായ പ്രമേയം യോഗം അംഗീകരിച്ചു. ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ വി. രവീന്ദ്രന്‍, ബാങ്ക് ഡയറക്ടര്‍ എസ്. ഹരിശങ്കര്‍, സി.ഇ.ഒ പി.എസ്. രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.