മണ്ണാര്‍ക്കാട്: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അ തിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓ റഞ്ച് ദി വേള്‍ഡ് ക്യാംപെയിന്റെ ഭാഗമായി വനിതാ ശിശു വികസ ന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച മുതല്‍ വനിതാ ദിന മായ മാര്‍ച്ച് എട്ട് വരെ ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തി ലും നൈറ്റ് വാക്ക് നടത്തുന്നു. പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യ ത്തോടെ വെള്ളിയാഴ്ച രാത്രി 10.30 മുതല്‍ ജില്ലയിലെ വിവിധ ഇടങ്ങ ളില്‍ നിന്നും ആരംഭിക്കുന്ന രാത്രി നടത്തം രാത്രി 12 ന് സിവി ല്‍ സ്റ്റേഷനില്‍ എത്തിച്ചേരും.അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി എന്നിവര്‍ രാത്രി നടത്തത്തില്‍ പങ്കാളികളാകും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എസ്.ശുഭ, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു എന്നിവരുള്‍പ്പെടെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ പങ്കെടുക്കും.
നാളെ (ഡിസംബര്‍ 10) നൈറ്റ് വാക്ക് ആരംഭിച്ച് സിവില്‍ സ്റ്റേഷനിലേക്കെത്തുന്ന ക്രമം
വിക്ടോറിയ കോളെജ്-ഹെഡ് പോസ്റ്റ് ഓഫീസ്-ജില്ലാ ആശുപത്രി-കോട്ടമൈതാനം
മണപ്പുള്ളിക്കാവ്-ലക്ഷ്മിഹോസ്പിറ്റല്‍-കോട്ടമൈതാനം
ചന്ദ്രനഗര്‍-കല്‍മണ്ഡപം-കോട്ടമൈതാനം
മേഴ്സി ജംഗ്ഷന്‍-നൂറണി-ബിഗ് ബസാര്‍-രാപ്പാടി
യാക്കരപ്പാലം-തങ്കം ജംഗ്ഷന്‍-റെയില്‍വേ ക്രോസ്
ട്രിനിറ്റി ഐ ഹോസ്പിറ്റല്‍-സ്റ്റേഡിയം ബസ് സ്റ്റാന്റ്-കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ റോഡ് വഴി