കോട്ടോപ്പാടം: കണ്ടമംഗലത്ത് പട്ടപ്പാകല്‍ വീടിനുള്ളിലേക്ക് പാ ഞ്ഞെത്തിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്കും സ മീപത്തെ പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനും പരി ക്കേറ്റു.പുതുപ്പറമ്പില്‍ ചിന്നമ്മ (60),പള്ളിവാതുക്കല്‍ ലാലു ജോര്‍ജ്ജ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ യായിരുന്നു സംഭവം.
ചിന്നമ്മ ടിവി കണ്ട് കൊണ്ടിരിക്കേയാണ് പൊടുന്നനെ കാട്ടുപന്നി വീടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്.ആക്രമണത്തില്‍ പേടിച്ചരണ്ട ഇവര്‍ മുറിക്കുള്ളില്‍ കയറി വാതിലടക്കുകയായിരു ന്നു.തിരിച്ചോടിയ കാട്ടുപന്നി സമീപത്തെ പറമ്പില്‍ പണിയെടുക്കു കയായിരുന്ന ലാലുവിനേയും ആക്രമിക്കുകയായിരുന്നു. ഇരുവര്‍ ക്കും കാലിനാണ് പരിക്കേറ്റിരിക്കുന്നത്.ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവ സ്ഥലം തിരുവിഴാംകുന്ന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീ സര്‍ എം ശശികുമാറിന്റെ നേതൃത്വത്തിലുള്ള സന്ദര്‍ശിച്ചു. മേഖല യിലെ ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ നടപടി സ്വീകരിച്ചതായി ശശികുമാര്‍ അറിയിച്ചു.ടാസ്‌ക് ഫോഴ്‌സിന്റെ സ ഹായത്തോടെയാണ് ഇന്ന് രാത്രി ശല്ല്യക്കാരായ കാട്ടുപന്നികളെ വെ ടിവെച്ച് കൊല്ലുക.സര്‍ക്കാര്‍ ഉത്തരവു പ്രകാരം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ഇതുവരെ കര്‍ഷകര്‍ക്ക് ശല്ല്യമായ അഞ്ചോളം കാട്ടുപന്നികളെ വെടിവെച്ച് കൊ്ന്നിട്ടുണ്ട്.
പൊതുവേ കണ്ടമംഗലം മേഖലയില്‍ കാട്ടുപന്നിയുടെ ശല്ല്യം അതി രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.കാട്ടുപന്നിയടക്കമുള്ള വന്യജീ വി ശല്ല്യം നിമിത്തം വനയോര ഗ്രാമങ്ങളില്‍ കൃഷിയും പ്രതിസന്ധി യിലാണ്.വന്യമൃഗശല്ല്യം അധികരിച്ച് വരുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും പ്രതിവിധികളുണ്ടാകാത്തതും പ്രതിഷേധത്തിനി ടയാക്കുന്നുണ്ട്.
എന്‍സിപി നേതാക്കള്‍ സന്ദര്‍ശിച്ചു
കോട്ടോപ്പാടം: കാട്ടുപന്നി വീട്ടമ്മയെ ആക്രമിച്ച സംഭവമുണ്ടായ സാഹചര്യത്തില്‍ എന്‍സിപി കണ്ടമംഗലത്തെ കര്‍ഷകരെ സന്ദര്‍ ശിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് സദക്കത്തുള്ള പടലത്ത്,എന്‍ എസ് സി ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ബാദുഷ പിസി,എന്‍വൈസി ബ്ലോക്ക് പ്രസിഡണ്ട് ഹസിന്‍ പാറശ്ശേരി എന്നിവര്‍ സംബന്ധിച്ചു.