പാലക്കാട്: കേരഗ്രാമം പദ്ധതി ഉദ്ഘാടനം പട്ടാമ്പി വിളയൂര്‍ കൂരാച്ചി പ്പടി വലിയപാടം ഓഡിറ്റോറിയത്തില്‍ നാളെ (നവംബര്‍ 16) രാവി ലെ 8:30 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി .പ്രസാദ് നിര്‍വഹിക്കും. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷ നാകും. പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാ കും.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെ ടുത്തി പ്രഖ്യാപിച്ചിട്ടുള്ള കേരഗ്രാമം പദ്ധതിയില്‍ പട്ടാമ്പിയില്‍ നി ന്ന് വിളയൂര്‍ ഗ്രാമപഞ്ചായത്തനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങളിലായി നടപ്പാക്കാന്‍ പോകുന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയാണ് കേരകര്‍ഷകര്‍ക്ക് നല്‍കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ബേബി ഗിരിജ, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പാലക്കാട് കൃഷി ഓഫീസര്‍ പി.ആര്‍.ഷീല, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വകലാശാല (അഗ്രോണമി വിഭാഗം) മുന്‍ പ്രൊഫസര്‍ ഡോ. പി.എസ്. ജോണ്‍ ‘ശാസ്ത്രീയ തെങ്ങ് കൃഷി പരിപാലനം’ വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും.