മണ്ണാര്‍ക്കാട്: നവീകരണം നടക്കുന്ന നാട്ടുകല്‍ താണാവ് ദേശീയ പാ തയില്‍ കുഴിയടക്കല്‍ പ്രവര്‍ത്തികള്‍ക്കായി നാലു വര്‍ഷത്തിനിടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് ചെലവഴിക്കേ ണ്ടി വന്നത് നാല് കോടിയോളം രൂപയെന്ന്.സ്ഥലമേറ്റെടുപ്പ് പൂര്‍ത്തി യാകാത്ത ഇടങ്ങളിലെ പാതയില്‍ രൂപപ്പെട്ട കുണ്ടും കുഴികളും അട ച്ച് ഗതാഗത പ്രയാസങ്ങള്‍ക്ക് താത്കാലിക പരിഹാരം കാണാനായാ ണ് കരാര്‍ കമ്പനിക്ക് ഇത്രയും തുക അധികമായി ചെലവഴിക്കേണ്ടി വന്നിരിക്കുന്നത്.ഇതുവരെ മുപ്പതോളം തവണയെങ്കിലും കുഴികള്‍ അടച്ചിട്ടുണ്ടാകുമെന്ന് യുഎല്‍സിഎസ് വൃത്തങ്ങള്‍ അറിയിച്ചു.
ശരാശരി 10 മീറ്റര്‍ വീതി കൂട്ടി ടാറിംഗും അഴുക്കുചാലുകളടക്കം വീ തി കൂട്ടിയുള്ള ദേശീയപാത വികസന പദ്ധതി 2017ലാണ് ആരംഭിച്ച ത്.പാതയ്ക്ക് വീതി കൂട്ടേണ്ടി വരുമ്പോള്‍ സ്ഥലമേറ്റെടുപ്പും നടത്തേ ണ്ടതുണ്ടായിരുന്നു.ആറ് മാസക്കാലത്തിനകം ഇതിനുള്ള സ്ഥലം ഏ റ്റെടുത്ത് നല്‍കുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചി രുന്നത്.ആകെ 46.76 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ 9.2 കിലോ മീ റ്ററില്‍ 66 ഇടങ്ങളിലാണ് സ്ഥലമേറ്റെടുക്കാനുള്ളത്.എന്നാല്‍ നാല് വര്‍ഷത്തോളമായി ഇത് പൂര്‍ത്തിയായിട്ടില്ല.മറ്റിടങ്ങളിലെല്ലാം ടാറിം ഗ് നടന്നപ്പോഴും ഇവിടങ്ങളില്‍ ഇപ്പോഴും നവീകരണം ബാക്കി നില്‍ ക്കുകയാണ്.
രണ്ട് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായുണ്ടായ പ്രളയവും തുടര്‍ വര്‍ഷങ്ങ ളില്‍ ഉണ്ടായ കനത്ത മഴയും സ്ഥലമേറ്റെടുപ്പ് നിലനില്‍ക്കുന്ന് ഭാഗ ത്തെ പാതയെ ശോച്യാവസ്ഥയിലേക്ക് തള്ളി വിട്ടു.കുഴികള്‍ കാര ണം അപകടങ്ങള്‍ പതിവായത് പ്രതിഷേധത്തിനും ഇടവരുത്തി. എ ന്നാല്‍ കുഴികളടച്ച് താല്‍ക്കാലികമായി പരിഹരിക്കുക മാത്രമേ കരാര്‍ കമ്പനിക്ക് മുന്നില്‍ പോംവഴിയുണ്ടായിരുന്നുള്ളൂ. മഴക്കാല ത്താണ് പ്രധാനമായും കുഴിയടയ്ക്കല്‍ പ്രവൃത്തി നടന്നിട്ടുള്ളത്.ഈ മഴക്കാലത്ത് ഇത് മൂന്നാം തവണയാണ് പാതയില്‍ കുഴിയടയ്ക്കല്‍ പ്രവൃത്തി നടത്തുന്നത്.കഴിഞ്ഞ ദിവസം ആര്യാമ്പാവില്‍ നിന്നും പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.രണ്ട് സംഘങ്ങളാണ് കുഴിയടച്ച് വരുന്ന ത്.ഒരു സംഘം ആര്യമ്പാവില്‍ നിന്നും വേലിക്കാട് വരെയും മറ്റൊര സംഘം ഇവിടെ നിന്നും താണാവ് വരെയുള്ള ഭാഗങ്ങളിലെ കുഴിക ളാണ് അടയ്ക്കുന്നത്.ഇത് ഒരു പരിധി വരെ യാത്രക്കാര്‍ക്ക് ആശ്വാ സം പകരുന്നുണ്ട്.
അതേസമയം സ്ഥലമേറ്റെടുപ്പുമായി നിലനില്‍ക്കുന്ന വിഷയങ്ങളെ ല്ലാം പരിഹരിച്ച് എത്രയും വേഗം ദേശീയപാത നവീകരണം പൂര്‍ത്തി യാക്കണമെന്ന ആവശ്യം ശക്തമാണ്.മറ്റ് റോഡുകളുടെ നിര്‍മാന ത്തില്‍ നിന്നും വ്യത്യസ്തമായി എഞ്ചിനീയറിഗ് പോഗ്രൂര്‍മെന്റ് ആ ന്‍ഡ് കണ്‍സര്‍വേഷന്‍ മോഡ് കരാറിലൂടെയാണ് നാട്ടുകല്‍ താണാ വ് റോഡ് നിര്‍മാണം നടക്കുന്നത്.റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കി നാല് വര്‍ഷത്തിനകം റോഡില്‍ എന്ത് പ്രശ്‌നങ്ങളുണ്ടായാലും അത് പരിഹരിക്കേണ്ടത് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ ട്രാക്ട് സൊസൈറ്റിയാണ്.കല്ലടിക്കോട് മുതല്‍ കരിമ്പ പനയമ്പാടം വരെ അപകടങ്ങള്‍ തുടരുന്നത് ദേശീയപാത നിര്‍മാണത്തിലെ അപകാത മൂലമാണെന്നും ഇവിടങ്ങളില്‍ റോഡ് പുതുക്കി പണിയ ണമെന്നും ആവശ്യം നിലനില്‍ക്കുന്നുണ്ട്.ദേശീയപാത വീതി കൂട്ടി നവീകരിക്കുന്നതിനായി 173 കോടി രൂപയാണ് നീക്കി വെച്ചിട്ടു ള്ളത്.