അഗളി: തീവ്രവാദം വിസ്മയമല്ല,ലഹരിക്ക് മതമില്ല,ഇന്ത്യ മതാരാ ഷ്ട്രമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ നടത്തുന്ന യു ണൈറ്റഡ് ഇന്ത്യ പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അട്ടപ്പാടിയില്‍ പദയാത്ര നടത്തി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍,ജില്ലാ യൂത്ത് കോണ്‍ഗ്ര സ് പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു എന്നിവര്‍ ജാഥാ ക്യാപ്റ്റന്‍ നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്തക്ക് പതാക കൈമാറി. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിയോജകമണ്ഡലം ജനറല്‍ സെക്ര ട്ടറിമാരായ സഫിന്‍ ഓട്ടുപ്പാറ,സതീഷ്,ടിന്‍സ്,അക്ഷയ്,ഷോളയൂര്‍ മണ്ഡലം പ്രസിഡണ്ട് മണികണ്ഠന്‍,പുതൂര്‍ മണ്ഡലം പ്രസിഡണ്ട് സതീ ഷ്,അഗളി മണ്ഡലം പ്രസിഡണ്ട് ടിറ്റു തുടങ്ങിയവര്‍ പദയാത്രക്ക് നേ തൃത്വം നല്‍കി.കോണ്‍ഗ്രസ് നേതാക്കളായ പി.സി ബേബി, എന്‍.കെ രഘുത്തമന്‍,ഷിബു സിറിയക്ക്,എം.ആര്‍ സത്യന്‍,ജോബി കുരുവി ക്കാട്ടില്‍,കെ.ജെ മാത്യു,സന്തോഷ് ആനക്കട്ടി,മാണിക്യന്‍ തുടങ്ങിയ വര്‍ സന്നിഹിതരായിരുന്നു.
