തെങ്കര: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നേരിടുന്ന തെരു വുനായ ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എഐ വൈഎഫ് മേഖല കമ്മിറ്റി ഗ്രാമ പഞ്ചായത്തിന് നിവേദനം നല്‍കി.
കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കുമാണ് തെ രുവുനായകള്‍ വലിയ വെല്ലുവിളി തീര്‍ക്കുന്നത്.ബൈക്ക് യാത്രക്കാ രുടെ പിറകെ കൂടുന്ന നായകള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാ ക്കുന്നുണ്ട്.രാവിലെ മദ്രസയ്ക്ക് പോകുന്ന കുട്ടികള്‍ക്കും തെരുവു നായകള്‍ ഭീഷണിയാണ്.അത് കൊണ്ട് ്തന്നെ നവംബര്‍ ഒന്നു മുത ല്‍ സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ തെരുവു നായ്ക്ക ളെ അമര്‍ച്ച ചെയ്യാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് നിവേദന ത്തില്‍ ആവശ്യപ്പെട്ടു.
തെരുവു നായ്ക്കളുടെ വര്‍ധന തടയാ ന്‍ വന്ധ്യംകരണ നടപടികള്‍ സ്വീകരിക്കുക,ഷെല്‍ട്ടര്‍ സംവിധാനം നടപ്പിലാക്കുക,പഞ്ചായത്ത് അടിസ്ഥാനത്തില്‍ മോണിട്ടറിംഗ് കമ്മി റ്റി രൂപീകരിക്കുക തുടങ്ങി യ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്ന യിച്ചിട്ടുണ്ട്.മേഖല സെക്രട്ട റി ഭരത്,പ്രസിഡന്റ് ആബിദ് കൈതച്ചിറ എന്നിവര്‍ ചേര്‍ന്നാണ് സെ ക്രട്ടറിക്ക് നിവേദനം സമര്‍പ്പിച്ചത്.