അലനല്ലൂര്‍: ഗ്രാമീണ വായനശാലകളിലൂടെയുള്ള സാഹിത്യ ചര്‍ച്ച കള്‍ പ്രത്യാശ നല്‍കുന്നതാണെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി പത്മ നാഭന്‍.അലനല്ലൂര്‍ കാഴ്ച സംസ്‌കാരിക വേദി തുടക്കമിട്ട പ്രതിമാസ സാഹിത്യ ചര്‍ച്ച 150 മാസങ്ങള്‍ പിന്നിട്ടതിനോട് അനുബന്ധിച്ച് സം ഘടിപ്പിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും കാവ്യാര്‍ച്ചന യും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കൃതികള്‍ വായിക്കുന്നത് ആനന്ദ കരമായ അനുഭവമാണ്.വായനാക്ഷമതയാണ് ആ എഴുത്തിന്റെ ഏറ്റവും പ്രധാനമായ യോഗ്യത.ഇപ്പോഴുള്ള ഏതാണ്ട് ഒട്ടുമുക്കാല്‍ സാഹിത്യകാരന്‍മാരുടേയും കൃതികള്‍ വായിക്കുകയെന്നത് ഒരു തരം പീഢാനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എം ഉണ്ണികൃഷ്ണന്‍ അധ്യ ക്ഷനായി.വായനാശാല സെക്രട്ടറി ചൂരക്കാട്ടില്‍ രാധാകൃഷ്ണന്‍, എ ഴുത്തുകാരായ കെപി ഉണ്ണി,മധു അലനല്ലൂര്‍,എ ഗോപാലകൃഷ്ണ ന്‍,കെ ഭാസ്‌കരന്‍,കെ അംബുജാക്ഷി എന്നിവര്‍ സംസാരിച്ചു.