മണ്ണാര്‍ക്കാട്: തെങ്കരയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കോല്‍ പ്പാടം ഏറാമംഗലം വേലായുധന്റെ മകന്‍ ദേവദാസിന്റെ വീടി ന്റെ മേല്‍ക്കൂരയാണ് നിലംപൊത്തിയത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.ഈ സമയം ദേവദാസിന്റെ ഭാര്യ ജയന്തി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ശബ്ദംകേട്ട് ഇവര്‍ പുറത്തേ ക്ക് ഓടിയതിനാല്‍ അപകടം ഒഴിവായി.
പത്ത് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ നിന്നുള്ള തുക വി നിയോഗിച്ചാണ് വീട് നിര്‍മിച്ചത്.ഭാര്യയും മൂന്ന് പെണ്‍കുട്ടികളു മടങ്ങുന്നതാണ് ദേവദാസന്റെ കുടുംബം.കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്.നിത്യരോഗികൂടിയാണ് ഈ നിര്‍ധനന്‍.വീട് തകര്‍ന്നതോടെ ഇനിയെന്ത് ചെയ്യുന്നറിയാതെ സങ്കടത്തിലാണ് ഈ നിര്‍ധന കുടുംബം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്ത് അലി,വാര്‍ഡ് മെമ്പര്‍ റഷീദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും അടിയന്തര സഹായം എത്തിച്ചു നല്‍കുന്നതിനായി ഇട പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
