മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍- എയ്ഡഡ് ഹയ ര്‍സെക്കണ്ടറി സ്‌കൂളുകളിലും താല്‍ക്കാലിക ബാച്ചുകളെങ്കിലും അനുവദിച്ച് പ്ലസ് വണ്‍ പ്രവേശനത്തില്‍ നേരിടുന്ന രൂക്ഷമായ പ്രതി സന്ധി പരിഹരിക്കണമെന്ന് എം. എസ്.എസ് യൂത്ത് വിങ് ജില്ലാ വാര്‍ ഷിക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാ യപ്പോള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയ 43000 ലധി കം പേരില്‍ ഏതാണ്ട് പകുതിയോളം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശ നം ലഭ്യമാകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.സമ്പൂര്‍ണ എ പ്ലസ് നേടിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവരും ഇച്ഛാനുസൃതമു ള്ള വിഷയമോ വിദ്യാലയമോ കിട്ടാത്തവരും ഏറെയാണ്. ആനുപാ തിക വര്‍ധനയിലൂടെ വരുത്തിയ സീറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് ജില്ല യില്‍ 133 സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങളിലായി 483 ബാച്ചുകളിലാ യി ആകെ 28,267 പ്ലസ്വണ്‍ സീറ്റുകളുള്ളത്.ഇരുപത് ശതമാനം ആനു പാതിക വര്‍ധനയില്‍ 4830 സീറ്റുകള്‍ മാത്രമാണ് കൂടിയത്. സീറ്റില്ലാ ത്തതിനാല്‍ ജില്ലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠന മാണ് പ്രതിസന്ധിയിലായിരിക്കുന്നത്.കുട്ടികളുടെ ഉപരിപഠനം വഴി മുട്ടിയതിനാല്‍ രക്ഷിതാക്കളും തികഞ്ഞ ആശങ്കയിലാണ്. ഹൈസ് കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത് പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളുക ളോ ബാച്ചുകളോ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ യോഗം പ്രതിഷേധിച്ചു.
എം. എസ്.എസ് ജില്ലാ പ്രസിഡണ്ട് എം.പി.എ.ബക്കര്‍ മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു..യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്.ഫഹദ് അധ്യ ക്ഷനായി. സംസ്ഥാന പ്രസിഡണ്ട് എം.മുഹമ്മദ് റാഫി മുഖ്യ പ്രഭാ ഷണം നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട് സഫ് വാന്‍ നാട്ടുകല്‍ വാ ര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എം.എസ്.എസ് ജില്ലാ സെക്രട്ടറി എം.കെ.അബ്ദുറഹ്മാന്‍, ട്രഷറര്‍ എം. ഇസ്മയില്‍ ഫാറൂഖ്,ഹമീദ് കൊ മ്പത്ത്,അബൂബക്കര്‍ കാപ്പുങ്ങല്‍, എസ്.അബ്ദുല്‍റഹിമാന്‍,സിദ്ദീഖ് പാറോക്കോട്,എ.അബ്ദുല്‍ റഹിമാന്‍,പി.ഹസ്സന്‍ ഹാജി,എം. യൂനുസ്, സി.ടി.ഷൗക്കത്തലി,എം.ഷാഹിദ്,സി.മുജീബ് റഹ്മാന്‍,എ.ഷാഹുല്‍ ഹമീദ്,എസ്.അബ്ദുല്‍ലത്തീഫ്,സി.കെ.അബ്ദുല്‍നാസര്‍,ബി.അബ്ബാസ് പ്രസംഗിച്ചു.ഭാരവാഹികളായി കെ. എച്ച്.ഫഹദ്(പ്രസിഡണ്ട്)സഫ് വാന്‍ നാട്ടുകല്‍ ,ടി.കെ.അന്‍സാര്‍ (വൈസ്പ്രസിഡണ്ടുമാര്‍) കെ.എ .ഹുസ്‌നി മുബാറക്(സെക്രട്ടറി) കെ.അഫ്‌സല്‍,കെ.ടി.എം. ഹാരിസ്, എ.ഷിഹാബ്(ജോ.സെക്രട്ടറിമാര്‍) സി.ടി.ഷൗക്കത്തലി( ട്രഷറര്‍ )എന്നിവരെ തെരഞ്ഞെടുത്തു.
