മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി നടന്നു വരുന്നതായി സര്‍ക്കാര്‍ സ് കൂളുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്‌കൂള്‍ അധികൃതര്‍ അറിയി ച്ചു.സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളുമാണ് സ്‌കൂളുക ളില്‍ നടത്തി വരുന്നത്.
ക്ലാസുകള്‍, പാചകപ്പുര, ലാബുകള്‍, ശുചിമുറികള്‍, കുടിവെള്ള ടാങ്ക് വൃത്തിയാക്കല്‍, അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിക്കുക, കാടു വെട്ടി തെളിക്കുക, അണുനശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങ ളാണ് നടന്നു വരുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, എന്‍.എസ്.എസ് യൂണിറ്റ്, നാട്ടുകാര്‍ എന്നിവ രുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്.
ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കു ന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ നടന്നുവരുന്നുണ്ട്.സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡ ങ്ങളും അതിനനുസൃതമായ പെരുമാറ്റങ്ങളും വിവരിക്കുന്ന ബോര്‍ ഡുകളും പോസ്റ്ററുകളും തയ്യാറാക്കുന്നുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ സാനിറ്റൈസര്‍ ലഭ്യമാക്കാനും രോഗലക്ഷണ ങ്ങള്‍ പരിശോധിക്കാനും സംവിധാനങ്ങളും സജ്ജമാക്കും.
ബോധവല്‍ക്കരണ ക്ലാസ് നടത്തി
അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ. എല്‍. പി. സ്‌കൂളില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്ക കള്‍ ദൂരീകരിക്കുന്നതിനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവല്‍കരിക്കുന്നതിനും പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ക്ലാസുകള്‍ക്ക് അലനല്ലൂര്‍ സാമൂഹ്യ ആരോ ഗ്യ കേ്ന്ദ്രം യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷംസുദ്ദീന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. പി.ടി. എ. പ്രസിഡണ്ട് രത്‌നവല്ലി അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ഷമീര്‍ തോണിക്കര, എം.പി.ടി.എ.പ്രസിഡണ്ട് റുക്സാന, പ്രധാനാധ്യാപിക എന്‍. തങ്കം, സ്റ്റാഫ് സെക്രട്ടറി പി. ഹംസ, പി. യൂസുഫ് എന്നിവര്‍ സംസാരിച്ചു.