248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും
കോഴിക്കോട്: എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുത്ത് എയ ര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാ മത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗ ത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കോഴിക്കോട് എയര്‍പോ ര്‍ട്ടിന് രണ്ടാമാതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താ നുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം യോഗം തള്ളിക്കള യുകയും പകരം നിലവിലുള്ള റണ്‍വേയുടെ വികസനമാണ് പ്രായോ ഗികമെന്ന് വിലയിരുത്തുകയും ചെയ്തതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. 248.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുക. 96.5 ഏക്കര്‍ ഭൂമി റണ്‍വേക്കും 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങിനുമായാണ് ആവശ്യമുള്ളത്. ഇത് സര്‍ക്കാര്‍ ഏറ്റെടുക്കും. പൊതുജനങ്ങളെ ബു ദ്ധിമുട്ടിക്കാത്ത രീതിയില്‍ മതിയായ നഷ്ടപരിഹാരം നല്‍കി കൊ ണ്ട് മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. മന്ത്രിമാരും ജനപ്രതിനിധി കളും ഒരേ മനസ്സോടെ ഇക്കാര്യത്തില്‍ മുന്നോട്ടു നീങ്ങാന്‍ തീരുമാ നിച്ചു.
വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള നടപടികള്‍ പുനരാരം ഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചര്‍ച്ച നടത്തും. കരിപ്പൂ രില്‍ വിമാന അപകടം ഉണ്ടായത് റണ്‍വേയുടെ അപര്യാപ്തത കൊ ണ്ടല്ല എന്ന് വ്യക്തമായ സ്ഥിതിക്ക് വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നിലവില്‍ തടസമില്ല. കാര്‍ഗോ സര്‍വീസ് പുനരാരംഭിക്കണം. അ തുവഴി മാത്രമേ കയറ്റുമതി മെച്ചപ്പെടുകയുള്ളൂ.
കാലിക്കറ്റ് എയര്‍പോര്‍ട്ട് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്‍, എം.പി അബ്ദുസ മദ് സമദാനി, എം.എല്‍.എമാരായ ടി.വി ഇബ്രാഹീം, പി.അബ്ദുള്‍ ഹ മീദ്, ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍, കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍. മഹാലിംഗം, സബ്കലക്ടര്‍ ശ്രീധന്യസുരേഷ് എന്നിവര്‍ പങ്കെടുത്തു.