കല്ലടിക്കോട്: ദേശീയപാതയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ര ണ്ടു പേര്‍ക്ക് പരിക്കേറ്റു.കരിങ്കല്ലത്താണി സ്വദേശി കാസിം (35), മധുര സ്വദേശി ശേഖരന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ പനയമ്പാടം -തുപ്പനാടിനു ഇടക്കു വെച്ചായിരുന്നു അപകടം.

റോഡ് പ്രവൃത്തി നടക്കുന്ന കല്ലടിക്കോട് തുടിക്കേടിലേക്ക് പോവു കയായിരുന്നു ജീപ്പിലുണ്ടായിരുന്നവര്‍.തുപ്പനാട് പാലം കഴിഞ്ഞ് വ രുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ വീടിനുമുന്നിലെ വൈദ്യുതി തൂണിലല്‍ ഇടിച്ചു മറിയുകയായിരുന്നു.ഇതിനിടെ ഇരു വരും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.അപകട സമയത്ത് ചാറ്റല്‍ മഴയുണ്ടായിരുന്നു.

മഴയത്ത് പനയമ്പാടം മേഖലയില്‍ അപകട പരമ്പര തുടരുകയാണ്. കഴിഞ്ഞ ദിവസം പനയമ്പാടത്ത് പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ചാ ലിറങ്ങിയും പാറോക്കോട് ബൈക്ക് തെന്നി മറിഞ്ഞും അപകടമു ണ്ടായി.ഞായറാഴ്ച പനയമ്പാടം വളവില്‍ ജീപ്പും പിക്കപ്പ് വാനും ഇടി ച്ച് 11 പേര്‍ക്ക് പരിക്കേറ്റിരുന്നു.റോഡ് നവീകരണത്തിനു ശേഷം 90 ഓളം അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന് രക്ഷാപ്രവര്‍ത്തന ത്തിന് മുന്നിട്ടിറങ്ങിയവര്‍ പറയുന്നു.കരിമ്പ കല്ലടിക്കോട് പ്രദേശ ത്ത് റോഡ് നവീകരണത്തിനു ശേഷം അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിരവധി പഠനങ്ങള്‍ നടത്തുകയും റംബിള്‍ സ്ട്രിപ്പ്, ഇടവി ട്ട് ഡിവൈഡര്‍,മുന്നറിയിപ്പു ബോര്‍ഡുകള്‍ എന്നിവര്‍ സ്ഥാപിച്ചിട്ടും നിരത്തിനെ അപകടമുക്തമാക്കാന്‍ സാധിച്ചിട്ടില്ല.റോഡ് നനഞ്ഞാ ല്‍ അപകടം ഉറപ്പാകുന്ന സാഹചര്യത്തില്‍ ഇതിന് ശാശ്വതമായ പ രിഹാരമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!