കോട്ടോപ്പാടം: മലയോര കര്‍ഷക ഗ്രാമമായ മൈലാമ്പാടം, പൊതോ പ്പാടം,മേക്കളപ്പാറ,കണ്ടമംഗലം,പുറ്റാനിക്കാട് പ്രദേശങ്ങളില്‍ വന്യ ജീവികളിറങ്ങി കൃഷി നാശം വരുത്തുന്ന സാഹചര്യത്തില്‍ വന്യ മൃഗങ്ങളെ പ്രതിരോധിക്കാന്‍ വനാതിര്‍ത്തിയില്‍ റെയില്‍, ഹാങ്ങി ങ് സോളാര്‍ വേലി വേലി നിര്‍മിക്കണമെന്ന് സിപിഎം മേക്കളപ്പാറ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
കാര്‍ഷിക വിളകളും വന്യമൃഗങ്ങളും നഷ്ടപ്പെട്ട കര്‍ഷകര്‍ക്കു കാല താമസം കൂടാതെ നഷ്ടപരിഹാരം അനുവദിക്കുക, വനാതിര്‍ത്തിയി ലുള്ള കൃഷിയിടങ്ങള്‍ക്കും കുടിയിരിപ്പുകള്‍ക്കും എന്‍ഒസി ഉള്‍പ്പ ടെയുള്ള രേഖകള്‍ യഥാസമയം അനുവദിക്കുക എന്നീ ആവശ്യങ്ങ ളും സമ്മേളനം സര്‍ക്കാരിനോട് ഉന്നയിച്ചു.വന്യമൃഗശല്ല്യത്തില്‍ ആ വശ്യമായ ഇടപെടല്‍ നടത്തുന്നതില്‍ വനംവകുപ്പ് തികഞ്ഞ അലം ഭാവമാണ് കാണിക്കുന്നതെന്നും മലയോര കര്‍ഷകരുടെ ജീവല്‍ പ്രദാനമായ പലപ്രശ്‌നങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് പുലര്‍ത്തുന്നതെന്നും പ്രമേ യത്തില്‍ ചൂണ്ടിക്കാട്ടി.
ഏരിയ സെന്റര്‍ അംഗം കെഎന്‍ സുശീല ഉദ്ഘാടനം ചെയ്തു. തോ മസ് ജോര്‍ജ്ജ് അധ്യക്ഷനായി.കെ.കെ.രാമചന്ദ്രന്‍,എം മനോജ്,കെ ഹമീദ് എന്നിവര്‍ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറിയായി കെ. നൗഷാദിനെ തെരഞ്ഞെടുത്തു