മണ്ണാര്‍ക്കാട്: ഒറ്റപ്പകലില്‍ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മ ഴയില്‍ മണ്ണാര്‍ക്കാട് അട്ടപ്പാടി താലൂക്കുകളിലെ പുഴകളും തോടുക ളും നിറഞ്ഞൊഴുകി.പലയിടങ്ങളിലും ചെറിയതോതില്‍ മണ്ണിടിച്ചി ലുണ്ടായി.പാലങ്ങളില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. മരങ്ങ ളും പൊട്ടിവീണിട്ടുണ്ട്.തോടുകള്‍ കരകവിഞ്ഞൊഴുകിയതിനെ തു ടര്‍ന്ന് നെല്‍പ്പാടങ്ങളുള്‍പ്പടെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയി ലായി.
രാവിലെ മുതല്‍ തന്നെ താലൂക്കിന്റെ പലയിടങ്ങളിലും മഴ ആരം ഭിച്ചിരുന്നു.ഉച്ചയോടെയാണ് ശക്തിപ്രാപിച്ചത്.പ്രധാന പുഴകളായ കുന്തിപ്പുഴ,നെല്ലിപ്പുഴ,ഭവാനി,വെള്ളിയാര്‍ എന്നിവയിലെല്ലാം ജല നിരപ്പുയര്‍ന്നു.കാഞ്ഞിരപ്പുഴ പുഞ്ചോലയില്‍ മരങ്ങള്‍ കടപുഴകി. മണ്ണിടിച്ചിലുമുണ്ടായി.കാഞ്ഞിരം സെന്ററില്‍ വെള്ളക്കെട്ടുണ്ടാ യി.ആനമൂളി പുഴ കരകവിഞ്ഞ് അമ്പക്കടവ് ഭാഗത്ത് ചില വീടു കളിലേക്ക് വെള്ളം കയറി.കോല്‍പ്പാടം കോസ് വേയും മുണ്ടക്കണ്ണി റോഡും വെള്ളത്തില്‍ മുങ്ങി.
കുന്തിപ്പുഴയില്‍ ജലനിരപ്പു ഉയര്‍ന്നതോടെ തരിശ്ശ്,വെള്ളപ്പാടം ഭാഗ ങ്ങളിലും വെള്ളം കയറി.മണ്ണാര്‍ക്കാട് നഗരത്തിലും പലഭാഗങ്ങളി ലും പതിവുപോലെ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
കുമരം പുത്തൂര്‍ കല്ലടി സ്‌കൂളിന് സമീപത്ത് കൈത്തോട് നിറഞ്ഞ് വെള്ളം ദേശീയ പാതയിലേക്ക് എത്തിയതിനെ തുടര്‍ന്ന് ഇതുവഴി ഗതാഗത തടസ്സം നേരിട്ടു.വെള്ളിയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കണ്ണംകു ണ്ട് കോസ് വേ വെള്ളത്തിനടിയിലാവുകയും ഇതുവഴി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
അട്ടപ്പാടിയില്‍ വനത്തിലും സൈലന്റ് വാലി,മുത്തികുളം, ശിരു വാണി,വരടിമൂല മലനിരകളിലുമുണ്ടായ ശക്തമായ മഴയാണ് മേഖലയിലെ പുഴയിലും തോടുകളിലും വെള്ളത്തിന്റെ കുത്തൊ ഴുക്ക് സൃഷ്ടിച്ചത്.മന്ദംപൊട്ടി തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ചുരം റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി.
ഗൂളിക്കടവ് കാരറ റോഡില്‍ ചെറിയ തോതില്‍ മണ്ണിടിച്ചിലുമുണ്ടാ യി.അട്ടപ്പാടി മലനിരകളില്‍ ഉണ്ടായ കനത്ത മഴ മണ്ണാര്‍ക്കാട് മേ ഖലയിലെ പുഴകളിലും തോടുകളിലും ജലനിരപ്പു ഉയരാന്‍ പ്രധാന കാരണമായി.തിങ്കളാഴ്ച വൈകുന്നേരം വരെ അനിഷ്ട സംഭവങ്ങ ളൊന്നും തന്നെ മണ്ണാര്‍ക്കാട് താലൂക്കിലെ കണ്‍ട്രോള്‍ റൂമില്‍ റി പ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം.