മണ്ണാര്‍ക്കാട്: വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളുടെ സ്വത്തിനും ജീ വനും സംരക്ഷണം നല്‍കാന്‍ വനംവകുപ്പ് തയ്യാറാവണമെന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു .കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലും മറ്റു മേഖലകളിലും അട്ട പ്പാടിയിലും കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും വനം വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെ ന്ന് ഷംസുദ്ദീന്‍ നിയമസഭയില്‍ പറഞ്ഞു.ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടും കാട്ടാനകളെ തുരത്തുവാന്‍ ആര്‍. ആര്‍. ടിയോ വനം വകുപ്പോ തയ്യാറായില്ലെന്നും എം.എല്‍.എ ആരോപി ച്ചു.കണ്ടമംഗലം ഭാഗത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി കാട്ടാനകളു ണ്ട്.ഓരോ രാത്രിയിലും ആനയിറങ്ങി കൃഷി നശിപ്പിക്കുകയാണ്. വനംവകുപ്പ് തീര്‍ത്തും അലംഭാവം കാണിക്കുകയാണെന്നും എം എല്‍എ ആരോപിച്ചു.രാത്രിയില്‍ വീടിനു പുറത്തിറങ്ങുന്നവര്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുന്നതും അട്ടപ്പാടി അടക്ക മുള്ള പ്രദേശങ്ങളില്‍ നിത്യസംഭവമായി മാറിയിട്ടുണ്ടെന്നും അദ്ദേ ഹം പറഞ്ഞു. കാട്ടാനകളെ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് തുരത്തുവാ ന്‍ അനുമതി നല്‍കണമെന്നും നിയമസഭയില്‍ അഡ്വ. എന്‍ ഷംസു ദ്ദീന്‍ ആവശ്യപെട്ടു.മയക്കു വെടി വെക്കുന്നതോടൊപ്പം പാലക്കാട് ജില്ലയില്‍ ആനക്കൂട്ടങ്ങളെ തുരത്തിയോടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മറുപടി പറഞ്ഞു.കാട്ടാനകളെ തുരത്തുന്നതില്‍ വനംവകുപ്പിലെ ഉദ്യോഗ സ്ഥര്‍ക്ക് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് ഉചിതമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!