മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ വിവിധ കോളേജുകളിലും, സ്‌കൂളു കളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്യുന്നതിനുള്ള കണ്‍സെഷന്‍ പാസ് നല്‍കാത്തതിനെ തി രെ കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് ഡിപ്പോയില്‍ പ്രതിഷേധ സമരം നടത്തി.
എഴുന്നൂറോളം വിദ്യാര്‍ത്ഥികളാണ് അട്ടപ്പാടിയിലെ വിവിധ കോള ജുകളിലും,സ്‌കൂളുകളിലും,ഐ.ടി.ഐയിലുമായി മണ്ണാര്‍ക്കാട് നി ന്നും ബസ്സില്‍ യാത്ര ചെയ്ത് പഠിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ പഠനം ആരംഭിക്കുമ്പോള്‍ ബസ്സ് ചാര്‍ജ്ജ് മുഴുവന്‍ തുകയും നല്‍കി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. ഇരുപത്തിയഞ്ചോളം കെ.എസ്.ആര്‍.ടി.സി യുടെ സര്‍വ്വീസ് റൂട്ടുകള്‍ അട്ടപ്പാടിയിലേക്ക് ഉണ്ടായിരുന്നു, എന്നാല്‍ നിലവില്‍ അത് വെട്ടി ചുരുക്കി 17 ആക്കി യത് യാത്രാ പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ടെന്നും,രാവിലെ പഠന ത്തിനായി കോളജിലേക്ക് പോകുവാനും തിരിച്ചു വരുവാനും വിദ്യാ ര്‍ത്ഥികള്‍ക്ക് ബസ്സ് സൗകര്യം വേണം. അതിനായി വെട്ടി ചുരുക്കിയ ബസ്സ് റൂട്ട് പുനരാരംഭിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് നിയോജക മണ്ഡലം ജനറല്‍ സെ ക്രട്ടറി ഷജീര്‍ ചങ്ങലീരി അധ്യക്ഷത വഹിച്ചു.ഷിബിലി അധ്യ ക്ഷനായി.യു.ഡി.വൈ.എഫ് നേതാക്കളായ ജിയന്റോ ജോണ്‍, ജെ സ്ലിന്‍, ആഷിദ്, സഞ്ജയ്, നൂറുദ്ധീന്‍, ആസിഫ്, ഫര്‍സീന്‍, സഫ്വാന്‍, മുഹ്‌സിന്‍, ഷെഫിലിയാസ് ചേറുംകുളം തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.