പാലക്കാട്: ജില്ലയില്‍ പുതുതായി അനുവദിച്ച 15270 മുന്‍ഗണനാ കാ ര്‍ഡുകളുടെ താലൂക്ക്തല വിതരണം ആരംഭിച്ചു. ജില്ലയില്‍ അന്ത്യോദ യ അന്ന യോജന(എ.എ.വൈ) പ്രകാരം 2516 റേഷന്‍ കാര്‍ഡുകളാണ് അനുവദിച്ചിട്ടുള്ളത്.
പാലക്കാട് താലൂക്ക് -4777, ചിറ്റൂര്‍ താലൂക്ക്-3202, ഒറ്റപ്പാലം താലൂക്ക്- 943, മണ്ണാര്‍ക്കാട് താലൂക്ക്-1853, ആലത്തൂര്‍ താലൂക്ക്-3233, പട്ടാമ്പി താലൂക്ക് -1262. എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പുതുതായി അനുവദിച്ചു നല്‍കിയത്.
പുതിയ മുന്‍ഗണനാ കാര്‍ഡുകളുടെ ചിറ്റൂര്‍ താലൂക്കുതല വിതരണം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ് ശിവദാസ്, ബേബി സുധ, വിഘ്‌നേഷ്, പ്രേമ, റിഷ പ്രേംകുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി കെ ശശിധരന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എ. എസ്. ബീന എന്നിവര്‍ സംസാരിച്ചു.
പാലക്കാട്, താലൂക്ക്തല മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണ ഉദ്ഘാ ടനം എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫ റന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അഡ്വ. കെ ശാന്തകുമാരി എം. എല്‍.എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍, എ.ഡി.എം കെ. മണികണ്ഠന്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സുഭാഷ്, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, താലൂക്ക് സ പ്ലൈ ഓഫീസര്‍ പി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പട്ടാമ്പി താലൂക്ക്തല റേഷന്‍ കാര്‍ഡുകളുടെ വിതരണം പട്ടാമ്പി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഒ ലക്ഷ്മിക്കുട്ടി, തഹസില്‍ദാര്‍ ഗിരിജാദേവി, താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദ് എന്നിവര്‍ സംസാരിച്ചു.