ഷോളയൂര്‍: രാവും പകലുമെന്നില്ലാതെ ശക്തമായ മഴയേയും ഇടി മി ന്നലിനേയും കൂസാതെ സമ്പൂര്‍ണ വാക്‌സിനേഷന്‍ യഞ്ജത്തിനു വേണ്ടി സമര്‍പ്പിത സേവനത്തിലാണ് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍.
ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിലെ പത്ത് വാര്‍ഡുകളും ആറ് വിദൂര ആദിവാസി ഊരുകളും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയി ലാണ്.ഇവിടെയുള്ള 18 വയസ്സിന് മുകളില്‍ പ്രായം വരുന്ന 95 ശത മാനം പേര്‍ക്കും വാക്‌സിനേഷന്‍ സാധ്യമായി കഴിഞ്ഞു.
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തൂവ,കുലുക്കൂര്‍, ഉറിയഞ്ചമല തുടങ്ങിയ ചുരുക്കം ചില ഊരുകളില്‍ മാത്രമാണ് ഇനി ബാക്കിയു ള്ളത്.ഇവിടങ്ങളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ പുരോഗമിച്ച് വരികയാണ്.
മെഡിക്കല്‍ ഓഫീസര്‍ ഡോ മുഹമ്മദ് മുസ്തഫ,ഡോ.അസ്മ, ഡോ. അമിര്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്എസ് കാളിസ്വാമി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് അജ്‌ന,ശിവകാമി,ആശാവര്‍ക്കര്‍ അമ്മിണി എന്നിവരുടെ നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടക്കുന്നത്.