‘ഡിസൈന്‍ 21’ യൂത്ത് ലീഗ് ജില്ലാ കാമ്പയിനു തുടക്കമായി
മണ്ണാര്‍ക്കാട് : വര്‍ത്തമാന കാല വെല്ലുവിളികള്‍ അതിജയിക്കാന്‍ യു വാക്കള്‍ക്ക് കഴിയണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അം ഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെ ട്ടു.’ആദര്‍ശ രാഷ്ട്രീയം അഭിമാന പ്രസ്ഥാനം ‘ എന്ന പ്രമേയത്തില്‍ പാലക്കാട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ‘ഡിസൈന്‍ 21’സംഘ ടനാ ശാക്തീകരണ കാമ്പയിന്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.ഇച്ഛാ ശക്തിയും ആജ്ഞാശക്തിയും നമുക്കുണ്ട്. അതില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. ഒരിക്കലും അങ്ങ നെ സംഭവിച്ചിട്ടില്ല. അത് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ യൂത്ത് ലീഗിന് കഴിയണം എന്നും തങ്ങള്‍ പറഞ്ഞു.
ഒരു നാടിന്റെ പ്രതീക്ഷ യുവാക്കളാണ്. സ്വാതന്ത്ര്യസമരം പോലും യുവാക്കളുടെ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായിരുന്നു. പോരാട്ടങ്ങ ളും സമരങ്ങളും ലക്ഷ്യം കണുന്നത് യുവാക്കളുടെ ഇടപെടലുകള്‍ കൊണ്ടാണ്. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ ജനവിരുദ്ധമായി പോയപ്പോ ള്‍ യൂത്ത് ലീഗ് ഇടപെടലുകള്‍ ജനവിരുദ്ധതയുടെ മുഖം മൂടി പിച്ചി ച്ചീന്താനായി. ഒരു മന്ത്രി തന്നെ മുഖം കെട്ട് രാജി വെക്കേണ്ടി വന്നു. പല സമയങ്ങളിലും സര്‍ക്കാരിനെ തിരുത്താന്‍ യൂത്ത് ലീഗിനായി ട്ടുണ്ട്. യൂത്ത് ലീഗ് കാണിച്ച ജാഗ്രത പ്രശംസനീയമാണ്. യുവ സമൂ ഹത്തെ പ്രതിനിധാനം ചെയ്യുന്ന വിഭാഗം എന്ന നിലയില്‍ യൂത്ത് ലീഗിന് വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. വര്‍ഗീയതയെയും വി ഭാഗീയതയെയും പ്രോത്സാഹിപ്പിച്ചു അധികാരത്തില്‍ വന്ന സര്‍ക്കാ രുകളാണ് കേരളത്തിലും കേന്ദ്രത്തിലും ഭരിക്കുന്നത്. ജനവിരുദ്ധത യുടെ പ്രതീകമായി സര്‍ക്കാരുകള്‍ മാറിയിരിക്കുന്നു. തുടര്‍ ഭരണം കിട്ടിയപ്പോള്‍ ഇനി എന്തും ആകാമെന്ന അവസ്ഥ എത്തിയിരിക്കു ന്നു. അത് അനുവദിച്ചുകൂടാ. യുവാക്കളുടെ കര്‍മ്മശേഷിയെ പോ ലും പുച്ഛിക്കുന്നു. അവരുടെ സാധ്യതകള്‍ ഇല്ലാതാകുന്നു. അത് അനു വദിച്ചു കൂടാ. വര്‍ത്തമാന കാല രാഷ്ട്രീയ ഭരണ സാഹചര്യങ്ങളില്‍ നിരാശ അരുത്. അവകാശപോരാട്ടങ്ങളില്‍ കരുത്തോടെ മുന്നേറാന്‍ നമുക്ക് കഴിയണം. നിഷ്‌ക്രിയരാവരുത്. ആരാഷ്ട്രീയ വാദത്തിലേ ക്ക് നയിക്കുന്ന സംഘടനകളുടെ ഇടപെടല്‍ തടയണം.യുവജന പക്ഷത്തു നിന്നു പോരാടാന്‍ യൂത്ത് ലീഗിനെ കഴിയൂ എന്നും തങ്ങള്‍ പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി അഡ്വ എന്‍ ശംസുദ്ധീന്‍ എം എല്‍ എ, ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, സംസ്ഥാന കമ്മിറ്റി അംഗം പി എം അബ്ബാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി പി അന്‍വര്‍ സാദത്ത്ജില്ലാ ജനറല്‍ സെക്രെട്ടറി പി എം മുസ്തഫ തങ്ങള്‍, ട്രഷറര്‍ റിയാസ് നാലകത്ത്, സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി എം സലീം സംസാരിച്ചു.ലീഗ് നേതാക്കളായ പൊന്‍പാറ കൊയക്കുട്ടി ,കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, ടി എ സലാം മാസ്റ്റര്‍, സി മുഹമ്മദ് ബഷീര്‍ സംബന്ധിച്ചു. മാടാല മുഹമ്മദലി, സൈദ് മീരാന്‍ ബാബു, നൗഷാദ് വെള്ളപ്പാടം, ഇഖ്ബാല്‍ ദുറാനി, റഷീദ് കൈപ്പുറം, ഉനൈസ് മാരായമംഗലം, ഇ കെ സമദ് മാസ്റ്റര്‍, അഡ്വ നൗഫല്‍ കളത്തില്‍, അബ്ബാസ് ഹാജി പുതുനഗരം എന്നിവരായിരുന്നു പ്രസീഡിയം.