മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ദേശീയപാത നവീകരണം ഉടന്‍ പൂര്‍ത്തി യാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം എക്സിക്യുട്ടീവ് യോ ഗം ആവശ്യപ്പെട്ടു.എംഇഎസ് കോളേജ് ഭാഗത്ത് റോഡ് പ്രവൃത്തി മുടങ്ങിയിട്ട്മാ സങ്ങളായെന്നും ഗതാഗത കുരുക്കും അപകടവും വര്‍ധിക്കുന്ന സാ ഹചര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കില്ല.റോഡ് പ്രവൃ ത്തി പൂര്‍ത്തിയാക്കാത്തത് പ്രതിഷേധാര്‍ഹമാണ്.വിഷയത്തില്‍ ക ഴിഞ്ഞ ദിവസം എന്‍ ഷംസുദ്ദീന് എംഎല്‍എ ദേശീയപാത അധികൃ തര്‍ക്ക് നിവേദനം നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ആഴ്ച തന്നെ പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ പൊതുജനങ്ങളെ സംഘ ടിപ്പിച്ച് ശക്തമായ സമരങ്ങളുമായി രംഗത്ത് വരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.മണ്ഡലം പ്രസിഡന്റ് കെവി അമീര്‍,സെക്രട്ടറി അബ്ദു ല്‍ അസീസ് കെ,സിഎ സഈദ്,ടി.ശുഹൈബ്, റംല.എ.പി, അബ്ദുല്‍ റസാഖ്, ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
