മണ്ണാര്‍ക്കാട്: പക്ഷാഘാതം സംഭവിച്ച് തലയോട്ടി മാറ്റിവെക്കല്‍ ശ സ്ത്രക്രിയക്ക് വിധേയനായ യുവാവ് തുടര്‍ ചികിത്സാ സഹായം തേടുന്നു.കരിമ്പുഴ പൊമ്പ്ര മോതിരപ്പീടിക വീട്ടില്‍ റംലത്തിന്റെ ഭര്‍ത്താവായ യാസിം (45) ആണ് ബുദ്ധിമുട്ട് നേരിടുന്നത്.
തമിഴ്നാട്ടില്‍ ബേക്കറി തൊഴിലാളിയാണ് യാസിം.പഴണിയിലാ യിരുന്നു ജോലി ചെയ്തിരുന്നത്.ജോലി തിരക്ക് കാരണം മാസങ്ങ ളോളം മക്കളേയും ഭാര്യയേയും കാണാനായിരുന്നില്ല.ഇതിനായി മൂന്ന് മാസം മുമ്പാണ് പൊമ്പ്രയിലെത്തിയത്.പിന്നീട് തിരികെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പായിരുന്നു ദുരന്തം.പക്ഷാഘാതമുണ്ടായി ശരീരം മരവിച്ചു പോയി.തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയ നാക്കുകയും ചെയ്തു.യാസിമിന്റെ തലയോട്ടി നീക്കി കട്ടപിടിച്ച രക്തം മാറ്റി.ഇനി തലയോട്ടി തിരികെ സ്ഥാപിക്കണം.തുടര്‍ ചികിത്സയും വേണം.
ആദ്യ ശസ്ത്രക്രിയക്ക് തന്നെ എട്ട് ലക്ഷത്തോളം രൂപ ചിലവു വന്നു.ആകെയുണ്ടായിരുന്ന നാല് സെന്റ് ഭൂമിയടക്കം ചികിത്സ ക്കായി വിറ്റു.പലരുടേയും പക്കലില്‍ നിന്നും കടം വാങ്ങി. നാട്ടു കാരും സഹായിച്ചു.ചികിത്സാ ദിവസങ്ങള്‍ ഇത്രയും വരെയെ ത്തിയത് ഇങ്ങിനെയൊക്കെയാണ്.85,000 രൂപയോളം ഇനിയും ആശുപത്രിയില്‍ നല്‍കാനുണ്ട്.തലയോട്ടി പുന: സ്ഥാപിക്കല്‍ ശസ്ത്രക്രിയയും ഉടന്‍ തന്നെ നടത്തേണ്ടതുണ്ട്.രണ്ട് ലക്ഷം രൂപയോളം അതിന് വേണം.രണ്ടാം ശസ്ത്രക്രിയയ്ക്ക് മുമ്പ് ബാക്കി നില്ക്കുന്ന തുകയും അടയ്ക്കണം.
മൂന്ന് ആണ്മക്കളാണ് യാസിമിനും റംലത്തിനുമുള്ളത്.15കാരനായ മൂത്ത മകന് ഓട്ടിസം ബാധിതനാണ്.മറ്റു രണ്ട് പേരില്‍ ഒരാള്‍ ആറി ലും മറ്റൊരാള്‍ നാലിലും പഠിക്കുന്നു.പൊമ്പ്രയിലെ ഒരു വാടക വീട്ടിലാണ് താമസം.ഓട്ടിസം ബാധിതനായ മകനെ നോക്കേണ്ടതി നാല് റംലത്തിന് ജോലിക്കൊന്നും പോകാനാകില്ല.ഇപ്പോള്‍ റംലത്തിന്റെ ഉമ്മയുടെ സംരക്ഷണയിലാണ് കുട്ടി.പറക്കമുറ്റാത്ത മക്കള്‍ക്കും ഭാര്യക്കും അത്താണിയായ യുവാവാണ് രോഗകിടക്ക യില്‍ ഉള്ളത്.യാസിം ആരോഗ്യവാനായി തിരിച്ചു വരേണ്ടത് ഈ കൊച്ചുകുടുംബത്തിന്റെ ആവശ്യകതയാണ്.
യാസിമിന്റെ ചികിത്സക്കുള്ള തുക കണ്ടെത്താനുള്ള ദൗത്യം മണ്ണാ ര്‍ക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ഏറ്റെടുത്തിട്ടുണ്ട്.അതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് സേവ് മണ്ണാര്‍ക്കാടിന്റെ സാന്ത്വനം കമ്മിറ്റി.കരുണയുള്ളവര്‍ കനി ഞ്ഞാല്‍ യാസിമിനും കുടുംബത്തിനും തുണയാകും.രോഗത്തിനും കടത്തിനും ജീവിതത്തിനുമിടയില്‍ പകച്ചു നില്ക്കുന്ന ഈ നിര്‍ധന കുടുംബത്തിന് യാസിമിന്റെ ഭാരിച്ച ചികിത്സാ ചെലവിനുള്ള വക കണ്ടെത്താന്‍ വില്ക്കാന് പോലും ഇനി ഒന്നുമില്ല.നന്മ വറ്റാത്ത മന സ്സുകള്‍ മാത്രമാണ് ഇവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ആകെയുള്ള പ്രതീ ക്ഷയുടെ വെളിച്ചം.തല ഉയര്‍ത്തി പിടിച്ച് പുഞ്ചിരിച്ച് ആരോഗ്യ വാനായി യാസിം തിരികെ വരുന്നതിനായി ഉള്ളുരുകി പ്രാര്ത്ഥി ക്കുകയാണ് കുടുംബവും പൊമ്പ്ര ഗ്രാമവും.
Account Number: 67268164401
SBIN0070346
State Bank of lndia Karimpuzha
Kinar Junction Branch
RAMLATH(M&NG of SHOUKATHALI & RAMLATH)
Google Pay..
81578 59098
റംലത്ത്,
W/o. യസീം
മോതിരപ്പീടിക വീട്,
പൊമ്പ്ര
കരിമ്പുഴ
9745 147 312
കണ്‍വീനര്‍
സാന്ത്വനം കമ്മറ്റി
സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ
94470 22601
