മണ്ണാര്‍ക്കാട്: കോവിഡ് പൊതുജീവിതത്തില്‍ സൃഷ്ടിച്ച പ്രത്യാഘാ തങ്ങള്‍ പഠിക്കുന്നതിന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകു പ്പിന്റെ നേതൃത്വത്തില്‍ കോവിഡ് ഇംപാക്ട് സര്‍വേ ഓണ്‍ ഹൗസ് ഹോള്‍ഡ് സെക്ടര്‍ മൂന്നാം ഘട്ടം തുടങ്ങിയതായി സാമ്പത്തിക സ്ഥി തി വിവര കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജി ല്ലയില്‍ തൊഴില്‍,ഗാര്‍ഹിക,സാമ്പത്തിക മേഖലകളിലെ ആഘാത മാണ് പഠനവിധേയമാക്കുന്നത്.മൂന്നാം ഘട്ടത്തില്‍ ഗാര്‍ഹിക മേഖല യിലെ പ്രതിസന്ധിയാണ് കണ്ടെത്തുന്നത.ഇതിന്റെ ഭാഗമായി ഗ്രാമീ ണ, നഗര മേഖലകളില്‍ നിന്നായി 32 സാമ്പിളുകള്‍ തെരഞ്ഞെടുത്തി ട്ടുണ്ട്.ഈ സാമ്പിളുകളിലെ തെരഞ്ഞെടുത്ത കുടുംബങ്ങളിലെ സാ മ്പത്തിക അവസ്ഥ, തൊഴില്‍ ലഭ്യത, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഭക്ഷണത്തിന്റെ സ്രോതസ്, വായ്പ എന്നിവ പഠനവിധേയമാക്കും. വിവര ശേഖരണത്തിനായി എത്തുന്ന സ്റ്റാറ്റി സ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍, ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ എന്നിവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന സര്‍വ്വെയിലെ ആദ്യ രണ്ടു ഘട്ട ങ്ങളില്‍ അസംഘടിത മേഖലയിലെ വ്യവസായ യൂണിറ്റ്, സംഘടിത മേഖലയിലെ വ്യവസായ യൂണിറ്റ് എന്നിവയുടെ സര്‍വ്വെ പൂര്‍ത്തീ കരിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!