മണ്ണാര്‍ക്കാട്: വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി കോട്ടോപ്പാടം പ ഞ്ചായത്തിലെ കര്‍ഷകര്‍. പഞ്ചായത്തിലെ കണ്ടമംഗലം, മേക്കള പ്പാറ, പൊതോപ്പാടം മേഖലകളിലാണ് വന്യമൃഗങ്ങള്‍ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി വിഹരിക്കുന്നത്. കാട്ടാന, പുലി, കാട്ടുപന്നികള്‍ എന്നിവയാണ് കൂടുതല്‍ നാശം വിതയ്ക്കുന്നത്. പ്ര ശ്നത്തിന് ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെ മ്പര്‍ നിജോ വര്‍ഗ്ഗിസ്, കണ്ടമംഗലം കര്‍ഷക സംരക്ഷണസമിതി എന്നിവര്‍ എന്‍. ഷംസുദീന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി.

കഴിഞ്ഞ ദിവസം പ്രദേശത്തെ സൈനബയുടെ 370 റബര്‍ തൈക ളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. വഴിപ്പറമ്പില്‍ ഉമ്മര്‍, കളപ്പുരയ്ക്കല്‍ ജോസഫ്, മഠത്തിക്കുന്നേല്‍ കുര്യന്‍ എന്നിവരുടെ തോട്ടത്തിലും കാട്ടാനകളിറങ്ങി നാശനഷ്ടം വരുത്തി. വനംവകുപ്പിനെ സമീപി ച്ചപ്പോള്‍ അപേക്ഷ നല്‍കാനായിരുന്നു നിര്‍ദേശം. കര്‍ഷകര്‍ ഇക്കൊല്ലം വെച്ച റബര്‍തൈകളാണ് കാട്ടാനകള്‍ വ്യാപകമായി നശിപ്പിച്ചത്.പ്രദേശത്ത് നാണി കൊറ്റന്‍ കോടന്‍ എന്നയാളുടെ റബറുകളും, തേക്കുകളും ആന നശിപ്പിച്ചു.കാട്ടാനയ്ക്കു പുറമെ പുലി, പന്നി, മുള്ളന്‍പന്നി, മയില്‍ എന്നിവയുടെ ശല്യവും വര്‍ധി ച്ചതിനാല്‍ യാതൊരുവിധകൃഷിയും ചെയ്യാനാകാത്ത സാഹചര്യ മാണ്. പ്രദേശത്തെ ഫെന്‍സിംഗ്് തകര്‍ത്താണ് കാട്ടാനകള്‍ കൃഷി യിടത്തിലേക്ക് കടക്കുന്നത്. ഫെന്‍സിംഗ് സംവിധാനം കാര്യക്ഷമ മാക്കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ സംരക്ഷി ക്കാനാവൂ.

വന്യമൃഗങ്ങള്‍ നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് തക്കതായ നഷ്ടപരി ഹാരവും ലഭിക്കാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കൃ ഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവര്‍ ഇതോടെ പ്രതിസന്ധിയി ലാണ്.പുലിശല്യവും പ്രദേശത്ത് രൂക്ഷമാണ്.നിരവധി വളര്‍ത്തു മൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിന് വിധേയമാകുന്നത്.
2019 ല്‍ മൈക്കിള്‍ എന്നയാളുടെ ഏഴ് ആടുകളെയാണ് പുലി പിടി ച്ചത്.നഷ്ടപരിഹാരമായി ലഭിച്ചത് വെറും 21,000 രൂപയും. ഇത് കര്‍ഷ കനെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ഇവര്‍ പറയുന്നത്. ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത സാഹചര്യത്തില്‍ കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്കാണ് ഇവിടെയുള്ള കര്‍ഷകര്‍ നീങ്ങുന്നത്.

വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായ പരിഹാര നടപടി കളാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വന്യമൃഗങ്ങള്‍ കൃഷിനശിപ്പി ച്ചാല്‍ മാന്യമായ നഷ്ടപരിഹാരം കൊടുക്കുകയും അതുവരെ വന നിയമങ്ങള്‍ കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കാതിരിക്കുകയും വേണമെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിയിടത്തില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങളെ ഏതു വിധേനനയും നേരിടാനുള്ള അവകാശം കര്‍ഷക ര്‍ക്ക് നല്‍കുക, കര്‍ഷകനെ ജീവിക്കാന്‍ അനുവദിക്കുക , വന്യമൃ ഗങ്ങള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാനുള്ള സംവിധാനം ദ്രുതഗതിയില്‍ നടപ്പിലാക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംരക്ഷണസമിതിയും വാര്‍ഡ് ജനപ്രതിനിധിയും എന്‍. ഷംസുദീന്‍ എംഎല്‍എയ്ക്ക് കഴി ഞ്ഞ ദിവസം നിവേദനം സമര്‍പ്പിച്ചു. മന്ത്രി വിളിച്ച യോഗത്തില്‍ ഈ വിഷയം അവതരിപ്പിച്ച് പരിഹാരം കാണുമെന്ന് എം എല്‍ എ ഇവര്‍ ക്ക് ഉറപ്പ് നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!