പാലക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമ ങ്ങൾ,സ്വാതന്ത്ര്യ നിഷേധം, അവകാശ ലംഘനം എന്നിവ സംബന്ധി ച്ച് ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ ജാഗ്രതാ സമി തി സിറ്റിംഗ് നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പുതിയ അംഗ ങ്ങളെ ഉൾപ്പെടുത്തിയുള്ള ആദ്യ സിറ്റിംഗാണ് നടന്നത്. ഗാർഹിക പീഡനം, സ്വത്തുതർക്കം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നീ പരാതികൾ പരിഗണിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. എല്ലാ മാസവും പത്തിന് ജില്ലാ പഞ്ചായത്തിൽ ജാഗ്രതാ സമി തി സിറ്റിംഗ് നടക്കും. സമിതി ചെയർപേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും കൺവീനറായ ജില്ല വനിതാ ശിശുവികസന ഓ ഫീസർക്കും പരാതി നൽകാം. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ അതത് പഞ്ചായത്തിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർക്കും വാർഡിലെ അങ്കണവാടി വർക്കർക്കും നൽകാമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റിന്റെ ചേംബറിൽ നടന്ന യോഗത്തിൽ സമിതി അംഗങ്ങളായ അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്പി. വിജയലക്ഷ്മി, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ വി ലൈജു, അഡ്വ.ജയ, ബിന്ദു, അനിതാ പോ ൾസൺ , സൈക്കോ സോഷ്യൽ കൗൺസിലർ ഷീജ,വനിതാ പോലീ സ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.