കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തില്‍ പി.എസ്.സി പരിശീലനത്തോടു കൂടിയ വായനശാല നിര്‍മ്മിക്കണമെന്നാവശ്യമുയരുന്നു.പുതുലമുറ വായിച്ച് വളരേണ്ടതിനും സാമൂഹികമായും സാംസ്‌ക്കാരികവുമാ യുള്ള വളര്‍ച്ചക്ക് നേതൃത്വം നല്‍കുന്നതിനും പഞ്ചായത്തിന്റെ കീഴില്‍ പൊതുവായനശാല നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചയത്ത് പ്രസിഡ ന്റ് അക്കര ജസീനക്ക് നിവേദനം നല്‍കി. മികച്ച നിയമസാമാ ജി കനായി പത്തുവര്‍ഷക്കാലം പൊതു മണ്ഡലത്തെ പ്രതിനിധീകരി ക്കുകയും സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വിവിധ മേഖലയില്‍ തന്റെതായ രീതിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കോട്ടോപ്പാടത്തി ന്റെ സാംസ്‌കാരിക മേഖലയില്‍ പ്രമുഖനുമായിരുന്ന പരേതനായ കല്ലടി മുഹമ്മദിന്റെ നാമം നല്‍കണമെന്നും എം.എസ്.എഫ് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമതി ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, എം.എസ്.എഫ് പാലക്കാട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഹംസ.കെ യു, മണ്ഡലം പ്ര സിഡന്റ് മനാഫ് കോട്ടോപ്പാടം, പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് കൊടക്കാട്, ജനറല്‍ സെക്രട്ടറി റാഷിഖ് കൊങ്ങത്ത്, ട്രഷറര്‍ സുല്‍ഫി പുറ്റാനിക്കാട് എന്നിവര്‍ സംബന്ധിച്ചു.