തിരുവനന്തപുരം:ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.ശനിയാഴ്ച ലോക് ഡൗണ്‍ ഒഴിവാ ക്കി.സ്വാതന്ത്ര്യദിനത്തില്‍ ഞായറാഴ്ച കടകള്‍ തുറക്കാം.ഓണം പ്രമാണിച്ച് 22നും ലോക്ഡൗണില്ല.ടിപിആര്‍ ഒഴിവാക്കി പ്രാദേശിക അടിസ്ഥാനത്തില്‍ രോഗവ്യാപന തോത് അനുസരിച്ച് നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയെ അറിയിച്ചു.
ആരാധനാലയങ്ങള്‍ വിസ്തീര്‍ണ്ണം കണക്കാക്കി ആളുകള്‍ പങ്കെടുക്ക ണം.വലിയ വിസ്തീര്‍ണ്ണമുള്ള സ്ഥലങ്ങളില്‍ പരാമവധി 40 പേര്‍.കല്ല്യാ ണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍.ആയി രം പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ആഴ്ചയില്‍ ഉണ്ടായാല്‍ അ വിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍.മറ്റിടങ്ങളില്‍ ആറ് ദിവസം കടകള്‍ തുറക്കാം.
രാവിലെ ഏഴു മുതല്‍ വൈകീട്ട് ഒമ്പത് വരെയാണ് സമയം. ഉത്സവ കാലമായതിനാല്‍ ശാരീരിക അകലം പാലിക്കാന്‍ വ്യാപാര സ്ഥാ പനങ്ങള്‍ നടപടിയെടുക്കണം.അകലം പാലിക്കാന്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയിലായിരിക്കും കടയിലെ പ്രവേശ നം.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ യോഗം വിളിക്കും.
കടകളിലെത്തുന്നവര്‍ ആദ്യ ഡോസ് വാക്‌സീന്‍ എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ എടുത്തവരോ,ഒരു മാസ ത്തിന് മുമ്പ് രോഗമുക്തി നേടിയവരോ ആകുന്നതാകും അഭികാ മ്യം.അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതി നല്‍കും.വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ അകലം പാലിക്കാന്‍ നടപടിയെടുക്കും.അറുപത് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ലഭ്യത അനുസരിച്ച് വാക്‌സീന്‍ നല്‍കും.കിടപ്പു രോഗികള്‍ക്ക് വീടുകളി ലെത്തി വാക്‌സീന്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്ത കടപ്പാട്: മലയാള മനോരമ