മണ്ണാര്‍ക്കാട്: സ്ത്രീധനം, സ്ത്രീധന ഗാര്‍ഹിക പീഡനത്തിനെതിരേ പ്രചാരണവുമായി ‘മോചിത’ എന്ന പേരില്‍ കുടുംബശ്രീ പാലക്കാട് ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു. സ്ത്രീധനവുമായ ബന്ധപ്പെട്ട പീഡനങ്ങളും സ്ത്രീധനമെന്ന വിപ ത്തും ഇല്ലാതാക്കുക, സ്ത്രീധന നിയമത്തെക്കുറിച്ച് അവബോധം ഉ ണ്ടാക്കി അതിനെതിരെ പ്രതികരിക്കാന്‍ പ്രാപ്തരാക്കുക, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുക, ഇതിനെതിരെ പരാതിപ്പെടാനും ജീവനാം ശം, നഷ്ടപരിഹാരം നേടിയെടുക്കാന്‍ പ്രാപ്തരാക്കുക എന്നിവയാണ് പ്രചാരണത്തിന്റെ ലക്ഷ്യങ്ങള്‍.
ഐ.ഇ.സി (ഇന്‍ഫര്‍മേഷന്‍ എജ്യൂക്കേഷന്‍ ആന്‍ഡ് കമ്മ്യൂണി ക്കേ ഷന്‍) ബോധവത്ക്കരണം, സ്ഥാപന തല ശാക്തീകരണവും ഇടപെ ടലുകളും, നിയമസഹായ പിന്തുണ, സൈക്കോ-സോഷ്യല്‍ സപ്പോ ര്‍ട്ട്, വരുമാന ദായക പിന്തുണ, യുവതലമുറയ്ക്കുള്ള പ്രാരംഭ വിദ്യാ ഭ്യാസം ഉറപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അയല്‍ക്കൂട്ടതലംവരെ ബോധവത്ക്കരണം, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, പോലീസ്, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സൈക്കോളജിസ്റ്റ്, ആരോഗ്യവകുപ്പ് സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളും നടത്തും.
കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് സെസ്‌ക്കിന്റെയും ജില്ലാതല ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റയും ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍, ബ്ലോക്ക്തല കമ്മ്യൂണിറ്റി കൗണ്‍സിലിങ്ങ് സെന്റര്‍, സ്നേഹിത അറ്റ് സ്‌കൂള്‍, ബാലസഭ, ബാലപഞ്ചായത്ത്, കുടുംബശ്രീ സംഘടനാ സംവിധാനം, വിജിലന്റ് ഗ്രൂപ്പ്, ജില്ലാ പഞ്ചായത്ത്/ തദ്ദേശസ്വയം ഭരണവകുപ്പ്, ജാഗ്രത സമിതി എന്നീ സ്ഥാപനങ്ങള്‍ മുഖേനയാണ് പ്രചാരണയജ്ഞം നടപ്പാക്കുന്നത്.