കുമരംപുത്തൂര്‍: സ്വര്‍ണാഭരണ നിര്‍മാണ കടയിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി കടയുടെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണ്ണമായും തക ര്‍ന്നു.കുമരംപുത്തൂര്‍ അക്കിപ്പാടത്ത് പൂളച്ചിറ സ്വദേശി ശങ്കര നാരാ യണന്റെഇരട്ടക്കുളം ജ്വല്ലറി വര്‍ക്‌സ് എന്ന സ്ഥാപനത്തിന് നേരെ യാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്ന രയോടെയായിരുന്നു സംഭവം.ശങ്കരനാരായണനും മകന്‍ നിരഞ്ജ നും കടയിലുള്ളപ്പോഴായിരുന്നു സംഭവം.ഓടിയെത്തിയ കാട്ടുപന്നി കടയിലേക്ക് ഇരച്ചെത്തുകയും ഗ്ലാസ് തകര്‍ന്നതോടെ പിന്തിരി ഞ്ഞോടുകയുമായിരുന്നത്രേ.ഒരാഴ്ചക്കാലത്തോളമായി പ്രദേശത്ത് കാട്ടുപന്നിയുടെ ശല്ല്യമുള്ളതായാണ് പറയുന്നത്.
