അലനല്ലൂര്‍: വിദ്യാഭ്യാസ, സാമൂഹിക, സേവന മേഖലകളില്‍ കഴി ഞ്ഞ മുപ്പത് വര്‍ഷമായി സ്തുത്യര്‍ഹമായ സേവനം നടത്തിക്കൊണ്ടി രിക്കുന്ന സന്നദ്ധ സംഘടനയായ പി.എം ഫൗണ്ടേഷന്റെ സാറ്റലൈറ്റ് യൂണിറ്റായി ഹോപ് ഫൗണ്ടേഷനെ തെരെഞ്ഞെടുത്തതിന്റെ ഉദ്ഘാ ടനം പി.എം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ഹനീഷ് ഐ.എ. എസ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികള്‍, സിവില്‍ സര്‍വീസ് പരിശീലനം, പി. എം ടാലെന്റ് പരീ ക്ഷ, പി. എം ഫെല്ലോഷിപ്, കരിയര്‍ ഗൈഡന്‍സ് സെമിനാറുകള്‍, മാരകരോഗം ബാധിച്ചവര്‍ക്കുള്ള ധന സഹായം, സി. എ കോച്ചിംഗ്, സ്‌കോളര്‍ഷിപ് ബോധവല്‍ക്കരണം തുടങ്ങിയവയാണ് പി.എം ഫൗ ണ്ടേഷന്റെ പ്രവര്‍ത്തങ്ങള്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടി ല്‍ സമൂഹത്തില്‍ നടപ്പിലാക്കുക എന്നതാണ് സാറ്റലൈറ്റ് യൂണിറ്റു കളുടെ ചുമതലകള്‍. ഹോപ് ഫൗണ്ടേഷന്‍ പ്രസിഡന്റ് റഷീദ് ആലാ യന്‍, പി.എം ഫൗണ്ടേഷന്‍ നോഡല്‍ സെന്റര്‍ ഡയറക്ടര്‍ സൈറാബാ നു, പി.എം ഫൌണ്ടേഷന്‍ പാലക്കാട് ജില്ലാ നോഡല്‍ ഓഫീസര്‍ എന്‍.പി മുഹമ്മദ് റാഫി, കോഓര്‍ഡിനേറ്റര്‍ ഷഫീക് വയനാട് തുട ങ്ങി ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാ ഭ്യാസ സമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഓണ്‍ ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.ഓണ്‍ലൈന്‍ യോഗത്തിന് ശേഷം അലനല്ലൂരില്‍ നടന്ന യോഗത്തില്‍ ഹോപ് ഫൗണ്ടേഷന്‍ പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.അബ്ദുല്‍ സലീം, പി. ഷാനവാസ് മാസ്റ്റര്‍, ബഷീര്‍ തെക്കന്‍, ഗ്രാമപഞ്ചായത്തംഗം പി. മുസ്തഫ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഉസ്മാന്‍ കൂരിക്കാടന്‍, ടോമി തോമസ്, വി.അജിത് കുമാര്‍, പി.സുല്‍ഫീക്കര്‍ അലി, ഫയര്‍ മാന്‍ പി.നാസര്‍, ഹോപ് ഫൗണ്ടേഷന്‍ അംഗങ്ങളായ വി.ഷമീര്‍, അസ്‌ക്കര്‍ മാസ്റ്റര്‍, ഖാദര്‍, താഹിര്‍ അലനല്ലൂര്‍, യൂസഫ് ചോലയില്‍, വിഷ്ണു അലനല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.