മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കരാട്ടെ അസോസിയേ ഷന്റെയും,പാലക്കാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യയില്‍ നിന്നും ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചിയര്‍ ഫോര്‍ ഇന്ത്യ പ്രോഗ്രാം സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് വാസവി കല്യാ ണ മണ്ഡപത്തില്‍ വച്ച് നടന്ന പരിപാടി ജില്ലാ കരാട്ടെ അസോസി യേഷന്‍ ജനറല്‍ സെക്രട്ടറി സെന്‍സി അബ്ദുല്‍ അസീസ് പൂക്കോടന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് പരിപാടി നടന്നത്.
