പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി
അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ വെള്ളിയാര്‍പുഴയ്ക്ക് കുറുകെ കണ്ണംകുണ്ടില്‍ പാലം നിര്‍മാണത്തിന് ഫണ്ട് അനുവദിച്ച് ഭരണാനു മതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്‍കി. പാലം നിര്‍മ്മിക്കാത്തതില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധി മുട്ടുകള്‍ എംഎല്‍എ മന്ത്രിയോട് വിശദീകരിച്ചു.ഫണ്ട് അനുവദിച്ച് പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാ മെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി എംഎല്‍എ അറിയിച്ചു.
കണ്ണംകുണ്ടില്‍ പാലം വേണമെന്നത് നാട്ടുകാരുടെ ചിരകാല സ്വപ്‌ന മാണ്.സ്ഥലം ഉടമകളില്‍ നിന്നും സമ്മതപത്രം ലഭിക്കാനുള്ള പ്രയാ സമാണ് തുടക്കത്തിലുണ്ടായ തടസ്സം.സമ്മതപത്രം ലഭിച്ച മുറയ്ക്ക് ന ല്‍കിയ നിവേദനത്തെ തുടര്‍ന്ന് പാലം നിര്‍മാണം കിഫ്ബിയില്‍ ഉള്‍ പ്പെടുത്തുകയും ചെയ്തു.എന്നാല്‍ പത്തു കോടിയില്‍ താഴെയുള്ള പ്ര വൃത്തികള്‍ പിന്നീട് കിഫ്ബിയില്‍ നിന്നും ഒഴിവാക്കിയതോടെ ക ണ്ണംകുണ്ട് പാലം നിര്‍മാണ നടപടികളും പാതിവഴിയിലായി.8.50 കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നത്.കണ്ണംകുണ്ട് പാലം നിര്‍മാണവും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും 2021-22 സാ മ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എം എല്‍എ കത്തില്‍ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മഴക്കാലത്താണ് പാലത്തിന്റെ അപര്യാപ്തത ജനങ്ങളെ ബുദ്ധിമുട്ടി ലാഴ്ത്തുന്നത്.കണ്ണംകുണ്ടിലെ കോസ് വേയില്‍ വെള്ളം കയറിയാ ല്‍ പിന്നെ ഉണ്ണിയാല്‍ ചുറ്റി പതിനഞ്ചോളം കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഇവിടുത്തുകാര്‍ക്ക് അലനല്ലൂരിലേക്കും തിരിച്ച് എടത്തനാട്ടു കരയിലേക്കും എത്തിപ്പെടാന്‍.