മണ്ണാര്‍ക്കാട്: ബക്രീദ് പ്രമാണിച്ച് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് കടതുറക്കാന്‍ സര്‍ക്കാര്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു കള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് പോലീസ് വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു. കോവിഡു മായി ബന്ധപ്പെട്ട് വ്യാപാരികള്‍ നിര്‍ബന്ധമായും പാലിക്കേണ്ട വിഷ യങ്ങളെ കുറിച്ച് യോഗത്തില്‍ പോലീസ് വിശദീകരിച്ചു.
വ്യാപാര സ്ഥാപനങ്ങളില്‍ ഉടമകളും തൊഴിലാളികളും നിര്‍ബന്ധ മായും മാസ്‌കുകള്‍ ശരിയായ വിധത്തില്‍ ധരിക്കണം.കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം ഇടക്കിടെ സാനിറ്റൈ സര്‍ ഉപയോഗിക്കുകയും വേണം.തൊഴിലാളികള്‍ കയ്യുറ ധരിക്കാന്‍ ശ്രദ്ധിക്കണം.കടകള്‍ക്കുള്ളിലും പുറത്തും ആളുകള്‍ കൂട്ടത്തോടെ നില്‍ക്കുന്നത് നിയന്ത്രിക്കണം.രണ്ട് മീറ്റര്‍ അകലം പാലിക്കുന്ന രീതി യിലാവണം വിപണനം.കടകള്‍ക്ക് അകത്തും പുറത്തും സാനിറ്റൈ സര്‍ വെക്കണം.അതാത് സമയങ്ങളില്‍ പോലീസ് നടത്തുന്ന അനൗ ണ്‍സ്‌മെന്റുകള്‍ ശ്രദ്ധിച്ച് നിര്‍ദേശങ്ങള്‍ പാലിക്കണം.60 വയസിന് മുകളിലും 10 വയസിനു താഴെയും പ്രായമുള്ളവരെ കടകളില്‍ പ്ര വേശിപ്പിക്കരുത്.നിബന്ധനകള്‍ പാലിക്കാതെവന്നാല്‍ പിഴ ഉള്‍പ്പടെ യുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സിഐ എസ്‌ഐ എന്നിവര്‍ അറിയിച്ചു.സുരക്ഷാ മാനണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ വ്യാപാ രികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് വ്യാപാരി സംഘടന ഭാരവാഹികള്‍ പോലീസിന് ഉറപ്പു നല്‍കി.തെരുവോര കച്ചവടം കര്‍ശനമായി നിയന്ത്രിക്കണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചു.
മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജിത് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍,വ്യാപാരി സംഘടന നേതാക്കളായ ബാസിത് മുസ്ലിം,ഫിറോസ് ബാബു,രമേഷ് പൂര്‍ണ്ണിമ,പിയു ജോണ്‍ സണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.