തെങ്കര: പഞ്ചായത്തിലെ പുഞ്ചക്കോട് വാര്‍ഡില്‍ പുഞ്ചക്കോട് മുത ലകുളം റോഡ്,പുഞ്ചക്കോട് പാറമേല്‍പ്പള്ളി റോഡിലേയും അപകട വളവുകളില്‍ സ്ഥാപിക്കുന്നതിനുള്ള കോണ്‍വെക്‌സ് മിററിന്റെ വിതരണോദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ചട ങ്ങില്‍ ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഫോണുകള്‍,നൂറോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍,പരിസ്ഥിതി,വായനാദിനാചരണങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.തെങ്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജഹീഫ് അദ്ധ്യക്ഷനായി.ജില്ലാ കോണ്‍ ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്,യു.ഡി.എഫ് നിയോ ജകമണ്ഡലം ചെയര്‍മാന്‍ ടി.എ സലാം മാസ്റ്റര്‍,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി,നിയോജകമണ്ഡലം യൂത്ത് കോണ്‍ ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഉഷ സ്,ഇന്ദിര തുടങ്ങിയവര്‍ പങ്കെടുത്തു.
