എടത്തനാട്ടുകര: സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ ലൈന്‍ പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആറ് ലക്ഷം രൂപ യുടെ ഡിജിറ്റല്‍ ലൈബ്രറി പദ്ധതിയുമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍.സ്‌കൂളിലെ അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍, സ്ഥാപന ങ്ങള്‍, പ്രവാസി കൂട്ടായ്മകള്‍, ക്ലബ്ബുകള്‍, അഭ്യൂദയകാംക്ഷികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പി.ടി.എ. കമ്മറ്റി ഡിജിറ്റല്‍ ലൈബ്രറി പദ്ധതി നടപ്പിലാക്കുന്നത്.സ്‌കൂളിലെ അധ്യാപകര്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രണ്ട് ലക്ഷം രൂപ ഈ പദ്ധതിയി ലേക്കായി നല്‍കി. 30 ടാബ്ലറ്റുകളാണ് ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠന സൗകര്യമി ല്ലാത്ത സ്‌കൂളിന്റെ വിവിധ ഫീഡിംഗ് ഏരിയകളില്‍ വൈഫൈ സംവിധാനത്തോടെയുള്ള പഠന കേന്ദ്രങ്ങള്‍ സജ്ജീകരിക്കും.
ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും ടാബ്ലെറ്റുകളുടെ ഒന്നാം ഘട്ട വിതരണവും അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വ്വഹി ച്ചു.എം.എല്‍.എ.യില്‍ നിന്നും പ്രിന്‍സിപ്പാള്‍ കെ.കെ. രാജ് കുമാര്‍ ടാബ്ലെറ്റുകള്‍ സ്വീകരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ഷാനവാസ് മാസ്റ്റര്‍, മണികണ്ഠന്‍, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലൈല ഷാജഹാന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അലി മഠത്തൊടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങ ളായ അക്ബറലി പാറോക്കോട്ട്, സജ്ന സത്താര്‍, പി.ടി.എ. ആക്ടിംഗ് പ്രസിഡന്റ് സക്കീര്‍ നാലുകണ്ടം, പി.ടി.എ. എക്‌സിക്യൂട്ടീവ് അം ഗങ്ങളായ പി.അഹമ്മദ് സുബൈര്‍, ടി.കെ.നജീബ്, നോഡല്‍ ഓഫീ സര്‍ ബി.ബി.ഹരിദാസ്, ഹയര്‍ സെക്കന്ററി വിഭാഗം സീനിയര്‍ അധ്യാപകന്‍ ശിവദാസന്‍, പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍. പി. അബ്ദുന്നാസര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ. മുഹമ്മദ് ഹനീഫ, സി.ജി.വിപിന്‍, സി.സിദ്ദീഖ് എന്നിവര്‍ സംബന്ധി ച്ചു.