മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരമാകെ അണുവിമുക്തമാക്കി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സംഘം. ലോക്ക്ഡൗണ്‍ ഇളവുകളോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ ക്കും പൊതുജനങ്ങള്‍ക്കും ഗുണപ്രദമാകും എന്ന ലക്ഷ്യത്തോടെ യാണ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് മെഗാഅണുനശീ കരണം നടത്തിയത്.ഒന്നാം ലോക്ഡോണ്‍ കാലം മുതല്‍ കോവിഡിനെതിരെയുള്ള ശക്തമായ പോരാട്ടം നടത്തി വരു ന്ന വൈറ്റ് ഗാര്‍ഡ് സംഘത്തിന്റെ ഈ പ്രവര്‍ത്തിയും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതായി.
ആസ്പത്രിപ്പടി മുതല്‍ കോടതിപടിവരെയുള്ള കടകളുടെ മുന്‍വശം, പെട്രോള്‍ പമ്പുകള്‍, എ.ടി.എം കൗണ്‍ണ്ടറുകള്‍, പൊലീസ് സ്റ്റേഷന്‍, താലൂക്ക് ഓഫീസ്, രജിസ്റ്റര്‍ ഓഫീസ്, പച്ചക്കറി മാര്‍ക്കറ്റ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ട്രഷറി, ബാങ്കുകള്‍, ഉപജില്ല – ജില്ല ഓഫസുക ള്‍, പാര്‍ട്ടി ഓഫീസുകള്‍, മുന്‍സിപ്പല്‍ ബസ്റ്റാന്റ്, പച്ചക്കറി മാര്‍ക്കറ്റ്, ഷോപ്പിങ് കോംപ്ലക്‌സുകള്‍ എന്നിവയുടെ പരിസരമെല്ലാം അണു വിമുക്തമാക്കി.
യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഗഫൂര്‍ കോല്‍കളത്തില്‍ ഉല്‍ഘാടനം ചെയ്തു, അഡ്വ. നൗഫല്‍ കളത്തില്‍, ഷമീര്‍ പഴേരി, മുനീര്‍ താളിയി ല്‍, ശറഫുദ്ദീന്‍ ചങ്ങലീരി, സക്കീര്‍ മുല്ലക്കല്‍, ജിഷാര്‍ ബാബു നെ ച്ചുള്ളി, സുബൈര്‍ കൊടക്കാട്, ഫൈസല്‍.സി എന്നിവര്‍ സംബന്ധി ച്ചു.വൈറ്റ് ഗാര്‍ഡ് മണ്ഡലം ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കല്‍, വൈസ് ക്യാപ്റ്റന്‍ അഫലഹ് കോട്ടോപ്പാടം, കോര്‍ഡിനേറ്റര്‍മാരായ സാദിഖ് ആനമൂളി, ഹാരിസ് കോല്‍പ്പാടം, ഷമീര്‍ മാസ്റ്റര്‍, ഷമീര്‍ വാപ്പു, യൂസുഫ് ശബാസ്, ഇല്യാസ് പൂരമണ്ണില്‍,ഷൗക്കത്ത് തിരുവിഴാംകു ന്ന്, സൈഫു പളളിക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കി.വ്യാപാരി വ്യവസായി നേതാക്കളായ ഫിറോസ് ബാബു, രമേശ് പൂര്‍ണ്ണിമ എന്നിവര്‍ ഈ പ്രവര്‍ത്തിയെ ഏറെ പ്രശംസിച്ചു.