മണ്ണാര്‍ക്കാട്:അരയങ്ങോടിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വാര്‍ഡ് കൗണ്‍സിലര്‍ പ്രസാദ് മൊ ബൈല്‍ ഫോണ്‍ നല്‍കി.നഗരസഭയില്‍ നിന്നുള്ള ഓണറേറിയം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രസാദ് ചെലവഴിക്കുന്നത്. വാര്‍ഡിലെ മുന്നൂറോളം വീടുകളില്‍ പച്ചക്കറി കിറ്റ് എത്തിച്ച് നല്‍കിയിരുന്നു.ബിജു നെല്ലംമ്പാനി,പി രാജേഷ്,വി മനീഷ്,പി പ്രവീണ്‍,മണികണ്ഠന്‍,ബിന്ദു എന്നിവര്‍ പങ്കെടുത്തു.