അലനല്ലൂര്‍:ഭീമനാട് സ്‌കൂള്‍പടിക്ക് സമീപത്തെ പത്താം ക്ലാസ്സുകാ രനായ അഭിജിത്തിന്റെ വീട് വൈദ്യുതി ലഭിച്ചതിന്റെ ആഹ്ലാദ ത്തിലാണ്.അപേക്ഷ സമര്‍പ്പിച്ച് ഒരു ദിവസത്തിനകമാണ് അലനല്ലൂ ര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അധികൃതര്‍ വൈദ്യുതി എത്തി ച്ച് നല്‍കിയത്.ഭീമനാട് ഗ്രാമോദയ വായനശലയുടേയും ജവഹര്‍ സ്‌ പോര്‍ട്‌സ് ക്ലബ്ബിന്റെയും ഇടപെടലും വൈദ്യുതി വകുപ്പിന്റെ ദ്രുത ഗതിയിലുള്ള നടപടിയുമാണ് വിദ്യാര്‍ത്ഥിയുടെയും കുടുംബത്തി ന്റേയും ജീവിതത്തില്‍ വെളിച്ചം വീശിയത്.

വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യം സംബന്ധിച്ച് വാ യനശാല പരിധിയിലെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേ യിലാണ് അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂ ളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ അഭിജിത്തിന്റെ വീട്ടില്‍ ഇതുവരെയും വൈദ്യുതിയില്ലാത്ത വിവരമറിയുന്നത്.ഓണ്‍ലൈന്‍ പഠനത്തിനും പ്രയാസം നേരിടുന്നത് തിരിച്ചറിഞ്ഞാണ് അധികൃ തരുമായി ബന്ധപ്പെട്ട് പുതിയ കണക്ഷനുള്ള അപേക്ഷ നല്‍കിയ ത്.ഒരു വര്‍ഷം മുമ്പ് വയറിംഗ് പൂര്‍ത്തീകരിച്ചിട്ടുള്ള അഭിജിത്തി ന്റെ വീട്ടിലേക്ക് മറ്റ് സാങ്കേതികത്വമെല്ലാം മാറ്റി വച്ചാണ് അലന ല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി.എഞ്ചിനീയര്‍ ശ്രീവത്സന്‍ മുന്‍ കൈയെടുത്ത് വൈദ്യുതി എത്തിച്ചത്.

വീട്ടില്‍ ആദ്യമായി ഒരു ബള്‍ബ് കത്തിയപ്പോള്‍ ബള്‍ബിനേക്കാള്‍ തെളിച്ചമുണ്ടായിരുന്നു അഭിജിത്തിന്റെ മുഖത്ത്. ആഹ്ലാദകര മായ ഈ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയ വായനശാല വൈസ്പ്രസിഡന്റ് കൃഷ്ണകുമാര്‍,ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ് കുമാര്‍, സെക്ര ട്ടറി സന്തോഷ് ബാബു എന്നിവരുടെ മുഖത്തും സന്തോഷത്തിന്റെ വെളിച്ചം നിറച്ചു.വാക്‌സിന്‍ രജിസ്‌ട്രേഷന്‍,വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കി നല്‍കല്‍,പച്ചക്കറി കിറ്റ് വിതരണം,ഓക്‌സി മീറ്റര്‍,പിപിഇ കിറ്റ് വിതരണം തുടങ്ങിയ പ്രതിസന്ധിയുടെ കാലത്ത് നിരവധി കാരുണ്യ് പ്രവര്‍ത്തനങ്ങളാണ് വായനശാലയുടേയും ക്ലബ്ബി ന്റേയും നേതൃത്വത്തില്‍ നടന്നു വരുന്നത്.വായനശാല പ്രസിഡന്റ് കെഎസ് ജയന്‍,സെക്രട്ടറി മണികണ്ഠന്‍,ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ്‌കു മാര്‍,സെക്രട്ടറി സന്തോഷ് ബാബു, വായനശാല വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ മാസ്റ്റര്‍ തുടങ്ങിയവരാണ് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!