കുമരംപുത്തൂര്‍:യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം ജനറല്‍ സെക്രട്ടറിയായിരുന്ന സജീവ് കുമാര്‍ കുളപ്പാടത്തിന്റെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.കുളപ്പാടം പ്ര ദേശത്തെ വീടുകളിലേക്ക് ഭക്ഷ്യ കിറ്റും വിതരണം ചെയ്തു.കുമരംപു ത്തൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് പി കെ സൂര്യകുമാര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നൗഫല്‍ തങ്ങള്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുകുമാരി,സിദ്ദീഖ് കുളപ്പാടം,കബീര്‍ ചങ്ങലീരി,ഷാനു നിഷാനു,മുജീബ് മല്ലിയില്‍,നാസര്‍ കുളപ്പാടം, സുബ്രഹ്മണ്യന്‍,ഫൈസല്‍ കൊന്നപ്പടി,ഐപ്പന്‍,രാജേഷ്,ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
