രാത്രിയാത്രക്കാരുടെ വയറും മനസ്സും നിറച്ച് ഫാര്‍മേഴ്‌സ് കൂട്ടായ്മയുടെ നന്‍മ
അലനല്ലൂര്‍:ലോക്ക് ഡൗണ്‍ നാളുകളില്‍ അലനല്ലൂരിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രക്കാരുടെ അത്താഴം മുടങ്ങാതിരിക്കാന്‍ കരുതലോടെ വഴിയരുകില്‍ കാത്ത് നില്‍ക്കുകയാണ് അലനല്ലൂരി ലെ ഫാര്‍മേഴ്‌സ് കൂട്ടായ്മ അംഗങ്ങള്‍.അന്യ സംസ്ഥാനങ്ങളില്‍ നി ന്നും മറ്റും അവശ്യ വസ്തുക്കളുമായി കടന്ന് വരുന്ന വാഹനയാത്രക്കാ ര്‍ക്ക് കഴിഞ്ഞ എട്ട് ദിവസത്തോളമായി ഇവര്‍ അത്താഴം നല്‍കി വരുന്നു.
കൂട്ടായ്മയിലെ അംഗമായ അന്‍ഷാദിനെ എട്ട് ദിവസം മുമ്പ് പരിചയ ക്കാരനായ തമിഴ്‌നാട് സ്വദേശി അലനല്ലൂരിലെത്തിയപ്പോള്‍ വെള്ള ത്തിനായി വിളിച്ചു.വെള്ളവുമായെത്തിയപ്പോഴാണ് അയാള്‍ വിശ ന്നിരിക്കുന്ന കാര്യമറിഞ്ഞത്.എത്രയെത്ര ആളുകളായിരിക്കും നാട്ടി ലൂടെ രാത്രിയില്‍ വിശപ്പടക്കി യാത്ര തുടരുന്നുണ്ടാവുകയെന്ന യാ ഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെയാണ് യുവാക്കള്‍ ഭക്ഷണപൊതിക ളുമായി കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയിലേക്ക് ഇറങ്ങി യത്.ആദ്യ ദിവസം പത്തോളം പൊതികളുമായാണെത്തിയത്. അന്ന ത് തികഞ്ഞില്ല.പിറ്റേന്ന് പൊതികളുടെ എണ്ണം കൂട്ടി.ഇപ്പോള്‍ നൂറില ധികം പേര്‍ക്കാണ് അത്താഴമെത്തിക്കുന്നത്.വയറും മനസ്സും നിറ യ്ക്കുന്ന ഫാര്‍മേഴ്‌സ് കൂട്ടായ്മയുടെ നന്‍മയ്ക്ക് പറഞ്ഞാല്‍ തീരാത്ത നന്ദിയര്‍പ്പിച്ചാണ് അത്താഴം കഴിച്ച് യാത്രക്കാര്‍ അലനല്ലൂരില്‍ നി ന്നും യാത്ര തുടരുന്നത്.
അഞ്ചു ചപ്പാത്തിയും ചിക്കന്‍ കറിയും അടങ്ങുന്നതാണ് അത്താ ഴം.വെജിറ്റേറിയന്‍ കറി വേണ്ടവര്‍ക്കും അതും ഉണ്ട്.എല്ലാവര്‍ക്കും ഒരു പോലെ ഇഷ്ടമാകുമെന്നതിനാലാണ് ചപ്പാത്തിയും ചിക്കനും അത്താഴത്തിനായി തെരഞ്ഞെടുത്തത്.കൂട്ടായ്മയിലെ അംഗങ്ങളുടെ വീടുകളില്‍ നിന്നും പാചകം ചെയ്താണ് വിതരണത്തിനായി എത്തി ക്കുന്നത്.അംഗങ്ങളെ കൂടാതെ സൗഹൃദവലയത്തിലുള്ളവരും സുമ നസ്സുകളും സാമ്പത്തിക സഹായം നല്‍കി ഫാര്‍മേഴ്‌സ് കൂട്ടായ്മയുടെ ഭക്ഷണവിതരണത്തിന് പിന്തുണ നല്‍കുന്നു.
കൂട്ടായ്മ പ്രസിഡന്റ് പി സുധീഷ്,സെക്രട്ടറി സി സാഹീര്‍,ട്രഷറര്‍ കെ അന്‍ഷാദ്,രക്ഷാധികാരി സിഎ ലുക്ക്മാന്‍,ടി ഇജാസ്,എം ഖലീ ല്‍,ജംഷാദ് കീടത്ത്,പി റിയാസ്,കെ നൗഫീല്‍,പി നൗഷാദ്,ടി സജീം, ശ്രീനിവാസ്,നാസര്‍ കളത്തില്‍,പി ഷാനവാസ്,പി അമീന്‍ ഫാസില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം. ലോക്ക് ഡൗ ണില്‍ നാട്ടിലേക്ക് അന്നമെത്തിക്കുന്നവരുടെ അത്താഴം മുടങ്ങാ തിരിക്കാന്‍ സായാഹ്നം മുതല്‍ അര്‍ധരാത്രി വരെ അലനല്ലൂ രിലെ റോഡരുകില്‍ ഭക്ഷണവുമായി ഞങ്ങളുണ്ടാകുമെന്ന് ഇവര്‍ പറയുന്നു.