പാലക്കാട്:മുന്‍സിപ്പല്‍,പഞ്ചായത്ത് തലത്തില്‍ ഡൊമിസിലറി കെ യര്‍ സെന്ററുകള്‍ തുടങ്ങുന്നതിന് ജില്ലാ ഭരണകൂടത്തിന്റേയോ ഡി. ഡി.പിയുടെയൊ(ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്) മുന്‍ കൂര്‍ അനുമതി ആവശ്യമില്ലായെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷത യില്‍ ചേര്‍ന്ന മുന്‍സിപ്പാലിറ്റി, ത്രിതല പഞ്ചായത്ത്തല യോഗത്തില്‍ തീരുമാനമായി.ഡി.സി.സി ജീവനക്കാരെ അതത് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ നിയമിക്കേണ്ടതും അവരുടെ ശമ്പളം സര്‍ക്കാ ര്‍ ഉത്തരവ് പ്രകാരം നല്‍കേണ്ടതുമാണെന്ന് യോഗം തീരുമാനിച്ചു. ഡി.സി.സി കളില്‍ നിയമിക്കുന്ന എ.എന്‍.എം, നേഴ്‌സിംഗ് സ്റ്റാഫ്, വളണ്ടിയര്‍മാര്‍,ക്ലിനിംഗ് സ്റ്റാഫ് എന്നിവരെ ബന്ധപ്പെട്ട പി.എച്ച്. സികളില്‍ നിന്നും പരിശീലനം നല്‍കിയ ശേഷം മാത്രമേ ഡൂട്ടി യ്ക്കു നിയോഗിക്കാവൂഎന്ന് യോഗത്തില്‍ തീരുമാനമായി.
ഡി.സി.സി കള്‍ തുടങ്ങിയശേഷം കിടക്കകളുടെ എണ്ണം, സ്റ്റാഫ് ,സ്ഥ ലം എന്നിവ സംബന്ധിച്ച് ഡി.സി.സി നോഡല്‍ ഓഫീസറെ അറിയി ക്കണം. മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും ആംബുലന്‍സ്, ആന്റി ജന്‍ ടെസ്റ്റ് കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ പ്ലാന്‍ ഫണ്ട്/ പ്രൊജക്റ്റ് മുഖേന വാങ്ങാവുന്നതാണെന്ന നിര്‍ദ്ദേശവും യോ ഗത്തിലുണ്ടായി. ജനപ്രതിനിധികള്‍, വളണ്ടിയര്‍മാര്‍, ഭിന്നശേഷി ക്കാര്‍, ക്ഷീരസംഘങ്ങളിലെ ജീവനക്കാര്‍, റേഷന്‍ വ്യാപാരികള്‍ എന്നിവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കുന്നത് സംബ ന്ധിച്ച് സംസ്ഥാന തല യോഗങ്ങളില്‍ ശ്രദ്ധയില്‍ പെടുത്താനും യോ ഗം തീരുമാനിച്ചു.18 മുതല്‍ 44 വയസ്സ് വരെയുള്ളവരെയുള്ള അനു ബന്ധ രോഗമുള്ളവര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് വാക്‌സിനേഷന്‍ നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോള്‍ , മുന്‍ സിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സബ്കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ആരോഗ്യം) ഡോക്ടര്‍ കെ.പി റീത്ത തുടങ്ങിയവര്‍ ഓണ്‍ലൈനായി നടന്ന യോഗത്തില്‍ സംബന്ധിച്ചു.
