അലനല്ലൂര്‍:ഗ്രാമ പഞ്ചായത്തിലെ അഞ്ചുവാര്‍ഡുകള്‍ ഐസൊലേ റ്റഡ് വാര്‍ഡുകള്‍. ഉപ്പുകുളം,മുണ്ടക്കുന്ന്, പള്ളിക്കുന്ന്, കലങ്ങോ ട്ടിരി,ആലുങ്ങല്‍ വാര്‍ഡുകളാണ് ഐസൊലേറ്റഡ് വാര്‍ഡുകളാകു ന്നത്.മുപ്പതിലധികം കോവിഡ് രോഗികളുള്ള വാര്‍ഡുകളെയാണ് ഐ സൊലേറ്റഡ് വാര്‍ഡുകളായി പ്രഖ്യാപിക്കുക.കണ്ടെയന്റ്‌മെന്റ് സോണ്‍ കൂടിയായ ഇവിടെ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്ന് നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹിദായത്തുള്ള മാമ്പ്ര അറിയിച്ചു.ഈ വാര്‍ഡുക ളിലെ പ്രാദേശിക റോഡുകള്‍ അടച്ചിടും. പ്രവേശിക്കാനും പുറത്തു പോകാനും ഒരു വഴി മാത്രം, നിരീക്ഷണത്തിന് പൊലീസിന് പുറമെ അധ്യാപകരെയും നിയമിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിക്കും. മരണം, മുന്‍നിശ്ചയിച്ച വിവാഹം, മറ്റു അത്യാവശ്യ ആവശ്യങ്ങള്‍ ക്കു മാത്രം ഇളവനുവദിക്കും. പോസിറ്റീവ് കേസുകളുടെ വിവരങ്ങ ള്‍ ശേഖരിച്ച് ആപ്പ് വഴി രോഗികളെ പൊലീസ് നിരീക്ഷിക്കും തുട ങ്ങിയവയാണ് പ്രധാന നിയന്ത്രണങ്ങള്‍.ഇവ തിങ്കളാഴ്ച്ച മുതല്‍ പ്രാ ബല്യത്തിന്‍ വരും.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ ശന നടപടികളുണ്ടാകുമെന്ന് നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹിദായത്തുള്ള മാമ്പ്ര അറിയിച്ചു.