മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ 14 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ ന്നു.വിവിധയിടങ്ങളിലായി 44.16 ഹെക്ടര്‍ കൃഷിനാശവുമുണ്ടായി. കെഎസ്ഇബിയുടെ 168കിലോമീറ്റര്‍ വരുന്ന വൈദ്യുതി ലൈന്‍, 44പോള്‍സ്,മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മണ്ണാര്‍ക്കാട് അട്ടപ്പാടി താലൂക്കുകളില്‍ ഇന്ന് കാര്യമായ നാശനനഷ്ടം രേഖപ്പെടുത്തിയിട്ടില്ല.അലനല്ലൂര്‍ രണ്ട് വില്ലേജ് പരിധിയില്‍ ഒരു വീ ട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.കഴിഞ്ഞ ദിവസത്തെ മഴയില്‍ അട്ടപ്പാ ടി താലൂക്കില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്നലെ രാത്രി മുതല്‍ ശക്തമായി തുടരുകയായിരുന്ന മഴയ്ക്ക് ഇന്ന് ഉച്ചയോ ടെ അല്‍പ്പം ശമനമുണ്ടായെങ്കിലും വൈകീട്ടോടെ മഴ തിരിച്ചെ ത്തി.അതേ സമയം മൂന്ന് ദിവസങ്ങളിലായി തുടരുന്ന മഴ മണ്ണാര്‍ക്കാ ട്,അട്ടപ്പാടി താലൂക്കുകളിലെ പുഴകള്‍ക്കും തോടുകള്‍ക്കും ജീവന്‍ നല്‍കിയിട്ടുണ്ട്.ജലസ്രോതസ്സുകളില്‍ ജലനിരപ്പുയര്‍ന്നത് കാര്‍ഷിക മേഖലയ്ക്കും പ്രതീക്ഷ പകരുന്നുണ്ട്.
മെയ് 15ന് രാവിലെ എട്ടു മണി മുതല്‍ ഇന്ന് രാവിലെ എട്ടുമണി വരെ ജില്ലയില്‍ 57.59 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്.കേന്ദ്ര കാലാവസ്ഥാ വ കുപ്പ് ജില്ലയിലെ ഒമ്പത് ഇടങ്ങളിലായി സ്ഥാപിച്ച റെയിന്‍ ഗേജില്‍ മണ്ണാര്‍ക്കാട് രേഖപ്പെടുത്തിയ മഴ 68 മില്ലീ മീറ്ററാണ്.പാലക്കാട് -41.2 ,ഒറ്റപ്പാലം- 76.2,ആലത്തൂര്‍ -55.5,പട്ടാമ്പി- 77, ചിറ്റൂര്‍- 24,കൊല്ലങ്കോട്- 34.2,തൃത്താല- 65 ,പറമ്പിക്കുളം- 80 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയ മഴയുടെ കണക്ക്.
തുടര്‍ച്ചയായി മഴ പെയ്‌തെങ്കിലും ഡാമുകളില്‍ കാര്യമായ അളവി ല്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.കാഞ്ഞിരപ്പുഴ ഡാമില്‍ ഇന്നലെ 85.50 മീറ്റര്‍ രേഖപ്പെടുത്തിയിടത്ത് ഇന്നത് 85.80 മീറ്ററാണ്.ശിരുവാണി ഡാം- 869.08,മീങ്കര ഡാം- 152.98,ചുള്ളിയാര്‍ ഡാം- 142.29,വാളയാര്‍ ഡാം- 196.61,മലമ്പുഴ ഡാം- 103.63,പോത്തുണ്ടി ഡാം – 93.30 മീറ്റര്‍ എന്നിങ്ങനെയാണ് ഡാമുകളിലെ നിലവിലെ ജലനിരപ്പ്.